റെയിൽവേ ട്രാക്കിൽ ഇരുന്നു പൊട്ടിച്ചിരിക്കുന്ന താരം; നടി നിരഞ്ജന അനൂപിന്റെ പുതുപുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ!! | Actress Niranjana Anoop latest photoshoot

Actress Niranjana Anoop latest photoshoot malayalam : സോഷ്യൽ മീഡിയകളിൽ താരങ്ങൾ പങ്കുവെക്കുന്ന പല ഫോട്ടോകളും വളരെ പെട്ടെന്ന് വൈറൽ ആവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് മലയാള താരം നിരഞ്ജന അനൂപ് പങ്കുവെച്ച ഫോട്ടോകൾ ആണ്. വെള്ള നിറത്തിലുള്ള ഷർട്ടും നീല ജീൻസും അണിഞ്ഞുകൊണ്ട് റെയിൽപാളത്തിൽ ഇരിക്കുന്ന ഫോട്ടോയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ചിരിക്കുന്നത്.

Actress Niranjana Anoop latest photoshoot

പുക വണ്ടി വരുന്നതിനു മുൻപ് എന്ന രസകരമായ ക്യാപ്ഷനോട് കൂടി പങ്കുവെച്ചിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.. നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു റെയിൽവേ ട്രാക്ക് ഫോട്ടോ ഷൂട്ട് അപാരത, മനോഹരം, തുടങ്ങിയ കമെന്റുകൾക്ക് ഒപ്പം ട്രോൾ കമ്മെന്റുകളും ഫോട്ടോയ്ക്ക് ലഭിക്കുന്നുണ്ട്.. നേത്രവധി വരാറായോ, ട്രെയിൻ വന്നാൽ ഫോട്ടോയിലെ ജീൻസിന്റെ അവസ്ഥയാകും ,പെണ്ണെ ട്രെയിൻ വരും ഓടിക്കോ.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

റെയിൽപ്പാലത്തിലെ സുന്ദരി.. തുടങ്ങിയ കമെന്റുകളും ഫോട്ടോയ്ക്ക് ലഭിക്കുന്നുണ്ട്.രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് നിരഞ്ജന മലയാള സിനിമ രംഗത്ത് കടന്നു വന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് നിരജ്ജന അഭിനയിച്ചത്. ലോഹത്തിന് ശേഷം 2017 ൽ C/O സൈറ ബാനു ,പുത്തൻ പണം,ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.ബി.ടെക് എന്ന ചിത്രത്തിലെ അനന്യ വിശ്വനാഥൻ എന്ന കഥാപാത്രമാണ് താരത്തിനു ഏറെ ശ്രദ്ധ നേടിക്കൊടുത്തത്.

ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്.സൈജൂസ് സംവിധാനം ചെയ്ത ഇര, ജിതിന്‍ ജിത്തു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ബെർമുഡ, ത്രയം,ജോയ് ഫുൾ ജോയ് തുടങ്ങിയവയാണ് റിലീസ്സിനൊരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

You might also like