അഴകിന്റെ റാണി! നീലയിൽ ആരാധകരുടെ മനം കവർന്ന് നിഖില വിമൽ; വൈറലായി ഫോട്ടോഷൂട്ട്.!! | Actress Nikhila Vimal Such a Beauty In Latest Photoshoot

Actress Nikhila Vimal Such a Beauty In Latest Photoshoot : ചുരുക്കം ചില വേഷങ്ങളിലൂടെ മലയാള ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ യുവ നടിയാണല്ലോ നിഖില വിമൽ. സഹനടിയായും അല്ലാതെയും നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്തെ യുവ നടിമാർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റാനും ഇവർക്ക് സാധിച്ചിരുന്നു. ഒരു ഫീച്ചർ ഫിലിമിലൂടെ ക്യാമറക്ക് മുന്നിലെത്തിയ താരം ഇന്ന് മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സിനിമാ ഇൻഡസ്ട്രികളിലും തന്റേതായ അഭിനയ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഞാൻ പ്രകാശൻ, ദുൽഖർ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളിലെ നിഖിലയുടെ കഥാപാത്രം അത്ര പെട്ടെന്ന് തന്നെ പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. മാത്രമല്ല ഈയിടെ പുറത്തിറങ്ങിയ “ജോ ആൻഡ് ജോ” എന്ന ചിത്രത്തിൽ മാത്യുസിന്റെ സഹോദരിയായി നിഖില എത്തിയപ്പോൾ മികച്ചൊരു ഫാമിലി എന്റർടൈനർ തന്നെയായിരുന്നു പ്രേക്ഷകർക്ക് ലഭിച്ചിരുന്നത്. അഭിനയത്തോടൊപ്പം തന്നെ തന്റെ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കികൊണ്ട് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ താരം നിറഞ്ഞു നിൽക്കാറുണ്ട്.

Nikhila Vimal

മാത്രമല്ല ഈയടുത്ത് താരം നടത്തിയ അഭിപ്രായ പ്രകടനം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സമയം കണ്ടെത്താറുള്ള താരം പലപ്പോഴും തന്റെ കിടിലൻ മേക്കോവറിലുള്ള ഫോട്ടോഷൂട്ടുകളുമായി ആരാധകരെ ഞെട്ടിക്കാറുണ്ട്. വെസ്റ്റേൺ, ട്രഡീഷണൽ, ബോൾഡ് കോസ്റ്റ്യൂമുകളിലുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ, സിമ്പിൾ കോസ്റ്റ്യൂമിൽ

അതിസുന്ദരിയായിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നിഖില വിമൽ. കൂടുതൽ ചമയങ്ങളോ ആഭരണങ്ങളോ ഒന്നും ഉപയോഗിക്കാതെ നീല നിറത്തിലുള്ള ടോപ്പും സ്ക്രാച്ച്ഡ് ഡെനിം പാന്റും ധരിച്ചുകൊണ്ട് പച്ചപ്പ് നിറഞ്ഞ പശ്ചാത്തലത്തിൽ പകർത്തിയ ചിത്രങ്ങളായിരുന്നു ഇവ. ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ ഐശ്വര്യ ലക്ഷ്മി അടക്കമുള്ള സഹതാരങ്ങളുടെ രസകരമായ കമന്റുകളും ചിത്രത്തിന് താഴെ കാണാവുന്നതാണ്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Nikhila Vimal (@nikhilavimalofficial)

 

View this post on Instagram

 

A post shared by Femy Antony (@femy_antony__)

 

View this post on Instagram

 

A post shared by Nikhila Vimal (@nikhilavimalofficial)

You might also like