“ഹണി ആൻഡ് ഗ്ലാസ്സ്..” സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നയൻതാര ചക്രവർത്തി.!! | Actress Nayanthara Chakravarthy Looks Damn Stunning In Latest Photoshoot

Actress Nayanthara Chakravarthy Looks Damn Stunning In Latest Photoshoot : മലയാള സിനിമാ ലോകത്ത്‌ നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഒരുകാലത്ത് ഏറെ തിളങ്ങി നിന്നിരുന്ന അഭിനേത്രികളിൽ ഒരാളാണല്ലോ നയൻതാര ചക്രവർത്തി. ചൈൽഡ് ആർട്ടിസ്റ്റായി സിനിമാ ലോകത്ത് എത്തിയ താരം ബേബി നയൻതാര എന്ന പേരിലും ഇൻഡസ്ട്രിയിൽ അറിയപ്പെട്ടിരുന്നു. തന്റെ ആദ്യ സിനിമയായ “കിലുക്കം കിലു കിലുക്കം” എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് മികച്ച ബാല നടിക്കുള്ള പുരസ്കാരവും

ഈയൊരു ചിത്രത്തിലൂടെ സ്വന്തമാക്കാൻ നയൻതാരക്ക് സാധിച്ചിരുന്നു. തുടർന്നിങ്ങോട്ട് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും നിരവധി വേഷങ്ങളിൽ തിളങ്ങി നിൽക്കുകയും സിനിമാ ലോകത്ത് സജീവമായി മാറുകയും ചെയ്യുകയായിരുന്നു ഇവർ. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമാ ലോകത്ത് ഇവർ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ സമയം കണ്ടെത്താറുണ്ട്.

Nayanthara Chakravarthy

സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും മോഡലിംഗ് മേഖലയിൽ ഏറെ സജീവമായി മാറാനും ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ സമ്പാദിക്കാനും ഇവർക്ക് സാധിച്ചിട്ടുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ഒരു സെലിബ്രിറ്റി പരിവേഷം തന്നെയായിരുന്നു ആരാധകർ കൊടുത്തിരുന്നത് എന്നതിനാൽ തന്നെ ഇവ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോഴിതാ തന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് നയൻതാര ചക്രവർത്തി. മെറൂൺ ആൻഡ് ബ്ലാക്ക് നിറത്തിലുള്ള കോസ്റ്റ്യൂമിൽ ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അധികം ചമയങ്ങളോ ആഭരണങ്ങളോ ഒന്നുമില്ലാതെ മെറൂൺ നിറത്തിലുള്ള ടോപ്പിൽ അതീവ ഗ്ലാമറസായി താരത്തെ കാണാവുന്നതാണ്.” ഹണി ആൻഡ് ഗ്ലാസ്” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു ചിത്രത്തിന് താഴെ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരെ കുറിച്ചും താരം വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

You might also like