പുതിയ തുടക്കത്തിന് പുതിയ സ്റ്റൈൽ; സ്റ്റൈലിഷ് ലുക്കിൽ അതീവ ഗ്ലാമറസായി നമിത പ്രമോദ്; ആശംസകളുമായി ആരധകർ !! | Actress Namitha Pramod latest photoshoot from summertown malayalam

Actress Namitha Pramod latest photoshoot from summertown malayalam : മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ താരമായ നമിത പ്രമോദ് ഇപ്പോൾ ലെഹെങ്കയിൽ സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ്. തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലത്ത് വെച്ച് എടുത്ത് ചിത്രങ്ങൾ എന്ന അടിക്കുറുപ്പ് നൽകിയാണ് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ എല്ലായ്‌പോഴും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ

ശ്രദ്ധ നേടുന്നത് നമിത പ്രമോദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ്. ലഹങ്കയിൽ അഴകോടെ എത്തിയ താരത്തിന്റെ മേക്കപ്പ് ആൻഡ്‌ സ്റ്റൈലിങ് ചെയ്തിരിക്കുന്നത് യുവർസ് ഒൺലി ആണ്. താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയത് എംജിഎ ഫോട്ടോഗ്രാഫിയുടെ ഫോട്ടോഗ്രാഫർ മെറിൻ ജോർജ് ആണ്. ലേബൽ എം ഡിസൈൻ ആണ് താരത്തിന് ഈ കിടിലൻ ഔട്ട്‌ ഫിറ്റ്‌ സമ്മാനിച്ചത്. താരം തന്റെ പുതിയ വ്യവസായ സംരംഭം ആയ സമ്മർ ടൌൺ കഫെ തുടങ്ങുന്ന വിവരം കഴിഞ്ഞ ദിവസം

Actress Namitha Pramod latest photoshoot from summertown malayalam

ആരാധകരെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
അമ്മേ ദേവി, വേളാങ്കണി മാതാവ് തുടങ്ങിയ സീരിയലുകളിലൂടെ ആണ് മലയാളികൾക്ക് സുപരിചിതയായ താരമായി നടി നമിത പ്രമോദ് മാറിയത്. ജയസൂര്യ ചിത്രമായ ഈശോയിലാണ് നമിത പ്രമോദ് അവസാനമായി അഭിനയ മികവ് കാഴ്ച്ചവെച്ചത്. ചിത്രം ഡയറക്ട് ഒടിടി റിലീസായി ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലൈവിലൂടെയാണ്

പ്രേക്ഷരിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം തന്റെ ശരീരത്തിലെ സ്ട്രെച്ച് മാർക്കുകൾ വ്യക്തമാക്കിക്കൊണ്ടുള്ള ചിത്രം താരം പോസ്റ്റ്‌ ചെയ്തിരുന്നു. കാറിൽ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന നമിതയെയാണ് ആ ചിത്രത്തിൽ കാണുന്നത്. ഹലോ കർവ്സ് ആൻഡ്‌ സ്ട്രെച്ച് മാർക്കുകൾ, ചുളിവുകൾ- എന്ന അടിക്കുറിപ്പ് നൽകിയാണ് നമിത ഈ ചിത്രങ്ങൾ പങ്കുവച്ചത്. ബോഡി പോസിറ്റിവിറ്റി സന്ദേശം പ്രേക്ഷകരിലേക്ക് എത്തിച്ച താരത്തിന്റെ പോസ്റ്റ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

Rate this post
You might also like