വിത്ത്‌ മൈ ബോയ്സ്; തന്റെ കണ്മണി നീൽ സമ്പത്തിനെ കയ്യിൽ എടുത്ത് കൊഞ്ചിച്ച് നടി മൈഥിലി !! | Actress Mythili latest post with husband and son malayalam

എറണാംകുളം : താൻ ഒരു ആൺകുട്ടിക്ക് ജന്മം നൽകിയ വിവരം മൈഥിലി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. ‘നീൽ സമ്പത്ത്’ എന്നാണ് താരം തന്റെ മകനു നൽകിയിരിക്കുന്ന പേര്. മുൻപ് താരം കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോസും പങ്കുവെച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുതിയ വീഡിയോ പങ്കുവെച്ചത്. ഇപ്പോൾ താരത്തിന്റെതായി വയറൽ ആകുന്നത് പുത്തൻ

ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ്. തന്റെ ഭർത്താവിനും കുഞ്ഞിനും ഒപ്പമുള്ള ഫോട്ടോ ആണ് താരം പങ്കുവെച്ചത്. ആ ചിത്രത്തിന് താരം നൽകിയ ക്യാപ്ഷൻ ഇങ്ങനെ ആണ് ‘വിത്ത്‌ മൈ ബോയ്സ്’. നിരവധി ആരാധകർ ആണ് താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയ്ക്ക് കമന്റുകൾ നൽകിയത്. 2022 ഏപ്രിൽ 28 നാണ് നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിൽ വിവാഹം നടന്നത്. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. താരം പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. മൈഥിലിയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു.

Actress Mythili latest post with husband and son malayalam

കേരള കഫെ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലിയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. നിരവധി സിനിമകളിൽ മൈഥിലിമ്മ്ക്ക് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഉള്ള അവസരം ലഭിച്ചു. മുൻപ് താരം തന്റെ മറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ

പങ്കുവച്ചത് ശ്രദ്ധ നേടിയിരുന്നു. കൂടാതെ വളക്കാപ്പ് ചിത്രങ്ങളും മൈഥിലി തന്റെ സമൂഹ മാധ്യങ്ങളിൽ ആരാധകർക്കായ് പങ്കുവച്ചിരുന്നു. ഗർഭിണി ആയിരിക്കെ തന്റെ പുതിയ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന് നിറ വയറോടെയാണ് മൈഥിലി എത്തിയത്. അത് അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടു. ആ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് വലിയ രീതിയിൽ ആരാധക പിന്തുണ നേടിയിരുന്നു. Story highlight : Actress Mythili latest post with husband and son വിരൽ malayalam

5/5 - (1 vote)
You might also like