അച്ഛനെ ഉപേക്ഷിച്ചു, ചേച്ചിയെ പഠിപ്പിച്ചു, അമ്മയെ നന്നായി നോക്കി; തന്റെ ജീവിതപ്രയാസങ്ങൾ വെളിപ്പെടുത്തി നടി മുക്ത ജോർജ്ജ്!! | Actress Mukta Real Life Story

Actress Mukta Real Life Story : സംവിധായകൻ ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ ഒരാളാണ് മുക്ത ജോർജ്. 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്ര ത്തിലെ ലിസമ്മയായി മലയാള സിനിമ പ്രേക്ഷകരെ കരയിപ്പിച്ച മുക്ത, പിന്നീട് മലയാളികളുടെ ഹൃദയങ്ങളിൽ ഒരു സ്ഥാനം നേടി. തുടർന്ന് മലയാളം, തമിഴ് സിനിമ കളിൽ സജീവമായ നടി വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തു. ഇപ്പോൾ, ഭർത്താവ് റിങ്കു ടോമിക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം

നയിക്കുന്ന മുക്ത, താൻ തന്റെ സിനിമ ജീവിതം ആരംഭിക്കുന്ന വേളയിൽ നേരിട്ട പ്രയാസങ്ങളും അനുഭവ ങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ്. ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചുകൊണ്ടാണ് മുക്ത അഭിനയ ജീവിതത്തിന് ആരംഭം കുറിക്കുന്നത്. ശേഷം, എട്ടാംവയസിൽ ബിഗ്സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. എന്നാൽ, സിനിമാജീവിതം സുഖകരമായി മുന്നോട്ടുപോയെങ്കിലും വ്യക്തി ജീവിതത്തിൽ മുക്ത ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നു.

Actress Mukta Real Life Story

“എനിക്ക് അഭിനയിക്കാൻ ഉള്ള കഴിവുണ്ടെന്ന് എന്റെ ചേച്ചിയാണ് ആദ്യം പറഞ്ഞത്. അങ്ങനെ ഞാൻ കമൽ സർ ഉൾപ്പെടെയുള്ള ഒരുപാട് സംവിധായകർക്ക് ഫോട്ടോ അയച്ചു കൊടുക്കുമായിരുന്നു. പിന്നീട്, ലാൽജോസ് സാറിന്റെ ഒരു ഓഡിഷനിൽ പങ്കെടുത്തു. അന്ന് കുറച്ച് പക്വത തോന്നിക്കോട്ടെ എന്ന് കരുതി ഒരു സാരി എടുത്താണ് ഞാൻ ഓഡിഷനിൽ പങ്കെടുത്തത്. എന്നാൽ, അന്ന് സംവിധായകൻ ആവശ്യപ്പെട്ടത് ഒരു സ്കൂൾ കുട്ടിയെയായിരുന്നു. ശേഷം, ഞാൻ ദൂരെ നിന്ന് വന്നതല്ലേ എന്ന് കരുതി സാറെന്റെ

സീൻ ടെസ്റ്റ്‌ നടത്തി. സാറിന് ആദ്യം വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, അഭിനയം കണ്ട ശേഷം എന്നെ സിനിമയിൽ എടുത്തു,” ഫ്ലവേഴ്സ് ടിവിയിൽ സംപ്രേ ഷണം ചെയ്യുന്ന ‘ഒരു കോടി’ എന്ന പരിപാടിയിൽ പങ്കെടുക്കുന്ന തിനിടയിൽ മുക്ത പറഞ്ഞു. “അന്ന് ഷൂട്ടിംഗ് ലൊക്കേഷനുകളിൽ എന്റെ അച്ഛനായിരുന്നു എന്നോടൊപ്പം വന്നിരുന്നത്. എന്നാൽ, പിന്നീട് അമ്മയോടുള്ള പ്രശ്നങ്ങൾമൂലം അച്ഛനെ ഉപേക്ഷിച്ച് ഞങ്ങൾ വീടുവിട്ടിറങ്ങി. അമ്മയും ചേച്ചിയും എന്റെ വാക്ക് കേട്ടാണ് വീടുവിട്ടിറങ്ങിയത്.

Actress Mukta Real Life Story

അതോടെ, അമ്മയെ നന്നായി നോക്കുക എന്നതും ചേച്ചിയെ പഠിപ്പിക്കുക എന്നതും എന്റെ ഉത്തരവാദി ത്തമായി. സുരേഷ് ഗോപി ചേട്ടൻ അന്ന് ഞങ്ങളെ ഒരുപാട് സഹായിച്ചു. പിന്നീട്, ഞാൻ സിനിമയിൽ സജീവമാവുകയും അമ്മയെ നന്നായി നോക്കുകയും, ചേച്ചിയെ പഠിപ്പിക്കുകയും വിവാഹം കഴിപ്പിച്ച യക്കുകയും, എന്റെ വിവാഹം ഞാൻ തന്നെ നന്നായി നടത്തുകയും ചെയ്തു. ഇപ്പോൾ ഞാൻ സന്തോഷകരമായി ജീവിക്കുന്നു,” മുക്ത പറഞ്ഞു.

3.5/5 - (4 votes)
You might also like