ചിരിച്ചങ്ങ് മയക്കുവാണ് അല്ലേ! ആരാധകരെ ചിരിച്ചു മയക്കി മലയാളികളുടെ പ്രിയതാരം മീര നന്ദൻ.!! | Actress Meera Nandan Looks Damn Gorgeous In Latest Photoshoot
Actress Meera Nandan Looks Damn Gorgeous In Latest Photoshoot : ദിലീപിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മീര നന്ദന്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കഴിവ് തെളിയിച്ച താരം പക്ഷേ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് തന്റെ ജോലിയുമായി മുൻപോട്ടു പോവുകയാണ്. ദുബായിൽ ആർജെ യാണ് മീര ഇപ്പോൾ. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം.
ഇടയ്ക്കിടയ്ക്ക് ആരാധകർക്കായി പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ ക്ഷണ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്യും. ഇപ്പോഴിതാ താരം പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. കൂൾ ലുക്കിൽ ബ്ലാക്ക് ടീഷർട്ടും കൂളിംഗ് ഗ്ലാസ് ധരിച്ച് ചിരിച്ച് കൊണ്ടിരിക്കുന്ന മീരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. മൺഡേ എപ്പോഴും ചിരിച്ചിട്ടാണ് എന്ന അടിക്കുറിപ്പോടെ നടി പങ്കു വെച്ചിട്ടുള്ള ചിത്രങ്ങൾക്ക് നിരവധി ലൈക്കും കമന്റുമാണ് വരുന്നത്.

ചിരിച്ചങ്ങ് മയക്കുവാണ് അല്ലേ എന്നും ആരാധകരുടെ കമന്റിലുണ്ട്. നിരവധി താരങ്ങളും ആരാധകരും താരത്തിന്റെ സ്മൈലി ഫോട്ടോയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. എന്തായാലും താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഗായികയായാണ് മീര ആദ്യം എത്തിയത് പിന്നീട് അവതാരികയായും അഭിനേത്രിയായും മോഡലിങ്ങിനും താരം തിളങ്ങുകയായിരുന്നു. തനി നാടന്‍ പെണ്‍കൊടിയായാണ് മീര നന്ദനെ ആദ്യം ആരാധകർ കണ്ടത്.
പിന്നീടാണ് താരം വ്യത്യസ്ത മേക്കോവറുകള്‍ പരീക്ഷിച്ച് തുടങ്ങിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ കറന്‍സി, പുതിയ മുഖം, കേരള കഫേ, പുള്ളിമാന്‍, സീനിയേഴ്സ്, ശങ്കരനും മോഹനനും, സ്വപ്ന സഞ്ചാരി, മല്ലു സിങ്, റെഡ് വൈന്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി, അപ്പോത്തിക്കിരി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മീര നന്ദന് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.