പോയതിനെക്കാൾ നല്ലത് വരാനിരിക്കുന്നതാണ്! വൈറലായി മഞ്ജുവിന്റെ വാക്കുകളും പുതിയ ചിത്രങ്ങളും; നല്ലത് മാത്രം വരട്ടെ എന്ന് ആരാധകർ.!! | മഞ്ജു വാര്യർ | Actress Manju Warrier shares her new beautiful photos | Manju Warrier new Pics | Manju Warrier new Look goes Viral | Actress Manju Warrier | Lady Superstar |

മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം മറ്റൊരാൾക്ക് നല്കാൻ മലയാളികൾ എന്തായാലും ഒന്ന് മടിക്കും. അഭിനയത്തിന്റെ കാര്യത്തിലായാലും സൗന്ദര്യത്തിലായാലും മഞ്ജുവാര്യർ തന്നെയായിരിക്കും മലയാള സിനിമാലോകത്തിൽ ഒന്നാം സ്ഥാനത്ത്.

Manju Warrier new Look

വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. താരത്തിന്റെ തിരിച്ചു വരവിൽ ഏറ്റവും കൂടുതൽ ചർച്ചയായത് മഞ്ജുവിനെ മേക്ക് ഓവർ തന്നെ ആയിരുന്നു. ഓരോ ചിത്രത്തിലും വ്യത്യസ്ത ഗെറ്റപ്പിലാണ് മഞ്ജു തിളങ്ങി നിന്നിരുന്നത്. പ്രായത്തെ വെല്ലുന്ന ക്യൂട്ട് ലുക്കാണ് മഞ്ജുവിന് ഇപ്പോഴുള്ളത്. പ്രായം റിവേഴ്‌സ് ഗീറിലെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്.

തന്റെ പുതിയ വിശേഷങ്ങളും പുതിയ മേക്ക്ഓവർ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുകയ്യും നീട്ടിയാണ് ആരാധകർ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുക്കാറുള്ളത്. താരത്തിൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെയേറെ പ്രിയമുള്ളതാണ്. ഇപ്പോഴിതാ 2021 അവസാനിയ്ക്കുമ്പോള്‍ മഞ്ജു പങ്കുവച്ച പുതിയ ചിത്രങ്ങളും അതിനു നൽകിയ ക്യാപ്ഷനുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പോയതിനേക്കാൾ നല്ലത് വരാനിരിക്കുന്നതാണ് എന്നു പറഞ്ഞു കൊണ്ടാണ് മഞ്ജു തന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ജീന്‍സും ഓവര്‍കോട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്. ഒരു പടിക്കെട്ടിൽ ഇരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി താരങ്ങളും ആരാധകരുമാണ് കമെന്റുകളുമായി വന്നിരിക്കുന്നത്.

നിരവധി പേരാണ് താരത്തിന് ന്യൂ ഇയർ ആശംസകളും ഇതിനോടൊപ്പം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒട്ടകപക്ഷിയോടൊപ്പം നില്‍ക്കുന്ന താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ആയിരുന്നു മഞ്ജു വാര്യറുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. കയറ്റം, ജാക്ക് ആൻഡ് ജിൽ, പടവെട്ട്, ലളിതം സുന്ദരം, വെളളരിക്കാപട്ടണം, മേരി ആവാസ് സുനോ, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ളത്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe