പുഞ്ചിരിക്കൂ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും നിങ്ങളുടേതല്ല; പുത്തൻ ചിത്രങ്ങളുമായി ലേഡി സൂപ്പർ സ്റ്റാർ !! | Actress Manju Warrier latest photos malayalam

Actress Manju Warrier latest photos malayalam : പതിറ്റാണ്ടുകളായി മലയാള സിനിമ ആരാധകരുടെ സ്വകാര്യ അഹങ്കാരമായി നില്‍ക്കുന്ന താരമാണ് മഞ്ജു വാര്യർ. തന്റെ വിവാഹത്തെ തുടർന്ന് സിനിമ മേഖലയിൽ നിന്നും ഒരു ഇടവേള എടുത്തെങ്കിലും താരത്തിന്റെ തിരിച്ച് വരവില്‍ അന്യഭാഷയില്‍ ഉള്‍പ്പടെ തിളങ്ങി നില്‍ക്കുകയാണ് താരം ഇപ്പോൾ. ഇപ്പോഴിതാ ആരാധാകർക്കായി തന്റെ ഏറ്റവും പുതിയ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. താരം തന്റെ

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ ആണ് പുത്തൻ ഫോട്ടോ ആരാധകർക്കായ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഹൈലൈറ്റ് പതിവ് പോലെ മഞ്ജുവിന്റെ ചിരി തന്നെയാണ്. കൂടാതെ വളരെ രസകരമായ അടിക്കുറിപ്പും മഞ്ജു വാര്യർ ഈ ചിത്രത്തിനായി നല്‍കിയിട്ടുണ്ട്. “പുഞ്ചിരിക്കൂ, ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും നിങ്ങളുടേതല്ല” എന്നാണ് താരം ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

Actress Manju Warrier latest photos malayalam

മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് ലഭിക്കുന്നത്. അതൊടൊപ്പം തന്നെ വളരെ രസകരമായ കമന്റുകളും ആരാധകർ ചിത്രത്തിന് താഴെ പങ്കുവെക്കുന്നുണ്ട്. “മഞ്ജുച്ചേച്ചി മമ്മൂട്ടിയുടെ ആരേലും ആണോ, അല്ല ഓരോ വർഷം കഴിയുമ്പോഴും നിങ്ങൾ രണ്ടാളുടെയും പ്രായം കുറഞ്ഞു കുറഞ്ഞു വരുവാണല്ലോ ഇനി വല്ല കായകല്പ ചികിത്സയും ആണോ” എന്നാണ് ഒരു ആരാധകന്റെ കമന്റ്. മറ്റൊരാൾ ഇങ്ങനെ കുറിച്ചു “അഭിമുഖങ്ങളിലും നിങ്ങളുടെ

പുഞ്ചി കാണുമ്പോള്‍ ഞങ്ങളും പുഞ്ചിരിക്കും. അത്രയേറെ പോസ്റ്റിവിറ്റിയാണ് നിങ്ങളുടെ ചിരിയില്‍ നിറയുന്നത്”. അജിത്തിനൊപ്പം അഭിനയിക്കുന്ന തുനിവാണ് മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവിൽ എത്തിയ ചിത്രം. എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത് നായകനായി എത്തുന്ന ചിത്രം ജനുവരി 11ന് ആണ് തിയറ്ററുകളിൽ എത്തിയത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്റർ പുറത്ത് വന്നപ്പോൾ തന്നെ കയ്യിൽ തോക്കുമായി നിൽക്കുന്ന അജിത്തിനെയും മഞ്ജു വാര്യരെയും പോസ്റ്ററിൽ കാണാമായിരുന്നു.

5/5 - (1 vote)
You might also like