കോടികളുടെ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി മഞ്ജു പിള്ള.. മകൾക്കൊപ്പം പാലുകാച്ചൽ ചടങ്ങ് ആഘോഷമാക്കി മഞ്ജു പിള്ള.!! | Actress Manju Pillai New Home House Warming Video Viral Malayalam

Actress Manju Pillai New Home House Warming Video Viral Malayalam

Actress Manju Pillai New Home House Warming Video Viral Malayalam : സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മഞ്ജുപിള്ള. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാലു പെണ്ണുങ്ങളിൽ പ്രധാന വേഷം ചെയ്ത നാലു പേരിലൊരാൾ മഞ്ജുവായിരുന്നു. നിരവധി ടെലിവിഷൻ പരിപാടികളുടെ വിധികർത്താവായും മഞ്ജു ഇക്കാലത്തിനുള്ളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സത്യവും മിഥ്യയും എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ താരത്തിന്റെ പുതിയ വീടിന്റെ മഞ്ജുവിന്റെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാസ്യവേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു പ്രത്യേക കഴിവ് തന്നെ താരത്തിന് ഉണ്ട്. തട്ടീം മുട്ടീം എന്ന പരമ്പര താരം അഭിനയിച്ചിരുന്ന ഒരു മെഗാ പരമ്പര ആയിരുന്നു. കെ.പി.എ.സി. ലളിതയുടെ മരുമകളായിട്ടാണ് ഈ പരമ്പരയിൽ മഞ്ജു വേഷമിട്ടത്.

Actress Manju Pillai New Home House Warming Video Viral Malayalam

മഴയെത്തും മുൻപേ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, രമണൻ, നാലു പെണ്ണുങ്ങൾ എന്നിവയിൽ മികച്ച കഥാപാത്രങ്ങളെ തന്നെ താരം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ മഞ്ജുവിന്റെ പുതിയ വിശേഷങ്ങളാണ് വൈറലാകുന്നത്. താരത്തിന്റെ പുതിയ വീടിന്റെ ഹൗസ് വാമിംഗ് വീഡിയോയാണിത്. സെറ്റ് സാരിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി തന്റെ പ്രിയമകളുടെയും കുടുംബാംഗങ്ങളോടൊപ്പം വീട്ടിലേക്ക് പ്രവേശിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

കൂടാതെ വീടിന്റെ പൂർണ്ണമായ രൂപവും പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മഞ്ജുവിന്റെയും മകളുടെയും സന്തോഷം വീഡിയോയിൽ നിന്നും പ്രേക്ഷകർക്ക് മനസ്സിലാകുന്നു. വിളക്കു കൊളുത്തി പാലുകാച്ചി വീടിന്റെ ഹൗസ് വാമിംഗ് നിർവഹിക്കുന്നു. വീടിന്റെ സ്വീകരണ മുറിയിൽ മഞ്ജുവിന്റെയും മകളുടെയും വലിയൊരു ചിത്രം വെച്ചിട്ടുണ്ട്. മഞ്ജുവിന്റെ മകൾ ദയ വിദേശ പഠനത്തിൽ ആയിരുന്നു. മഞ്ജുവിന്റെയും ചായഗ്രഹകൻ സുജിത്തിന്റെയും ഏക മകളാണ് ദയ. നിരവധി ആരാധകരും താരങ്ങളും ആണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

5/5 - (1 vote)
You might also like