സിമ്പിൾ ബട്ട് ക്യൂട്ട് ലുക്കിൽ മാളവിക നായർ! ക്യൂട്ട്നെസ് കുറച്ചു കൂടിപ്പോയോ എന്ന് ആരാധകർ.!! | Actress Malavika Nair cute and stunning look in Latest Photoshoot
Actress Malavika Nair cute and stunning look in Latest Photoshoot : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക നായർ. ബാലതാരമായാണ് മാളവിക ചലച്ചിത്ര മേഖലയിലേക്ക് വരുന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലും അതിഥി വേഷങ്ങളിലും ഒക്കെയായി മുൻനിര നായകന്മാരുടെ സിനിമകളിൽ തിളങ്ങി. ഇതോടെ താരം ശ്രദ്ധിക്കപ്പെട്ടു. കറുത്ത പക്ഷികൾ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായും യെസ് യുവർ ഓണർ ചിത്രത്തിൽ ശ്രീനിവാസന്റെ മകളായും മാളവിക വേഷമിട്ടു.
സിബിഐ 5 ലും താരം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇതോടെ അഭിനയരംഗത്ത് മാളവിക സജീവമായി. പഠിക്കുമ്പോൾ മുതൽ തന്നെ മോഡലിങ്ങിൽ സജീവമാണ് മാളവിക. സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ നിരവധി മോഡലിംഗ് ഫോട്ടോഷൂട്ടുകളും താരം നടത്തിയിരുന്നു. ഇപ്പോഴും മോഡലിങ്ങിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ആക്ടീവായ മാളവികയുടെ പോസ്റ്റുകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്.
തൻറെ ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ മാളവിക ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ മാളവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞു നിൽക്കുന്നത്. വളരെ സിമ്പിൾ മേക്കപ്പിൽ എന്നാൽ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ലുക്കിലുള്ള പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മാമ്പഴ മഞ്ഞ സെൽവാറിൽ അധികം ആക്സസറീസുകൾ
ഒന്നുമില്ലാതെയാണ് താരം പോസ് ചെയ്തിരിക്കുന്നത്. മുടി അലസമായി അഴിച്ചിട്ടിരിക്കുകയാണ്. ഏതായാലും മാളവികയുടെ പോസ്റ്റിനു താഴെ സിനിമ സീരിയൽ രംഗത്തെ സുഹൃത്തുക്കൾ അടക്കം നിരവധി പേരാണ് കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. സംഗതി പൊളിച്ചു എന്നും വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നും ക്യൂട്ട്നെസ് കുറച്ചു കൂടിപ്പോയോ എന്നും ഒക്കെയാണ് ആരാധകർ പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram