ബാർബി ഡോൾ ആയി അഹാന കൃഷ്ണയുടെ സഹോദരി ഇഷാനി കൃഷ്; ഏറ്റെടുത്ത് ആരാധകർ.!! | Actress Ishaani Krishna Looks Absolutely Breathtaking In Latest Photoshoot

Actress Ishaani Krishna Looks Absolutely Breathtaking In Latest Photoshoot : മലയാള സിനിമാ ലോകത്തെ യുവ നടിമാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണല്ലോ അഹാന കൃഷ്ണ. പിതാവും നടനുമായ കൃഷ്ണകുമാറിന്റെ പാത പിൻതുടർന്ന് കൊണ്ട് അഭിനയ ലോകത്ത് ഇന്നും ഇവർ സജീവമായതിനാൽ ഈ താര കുടുംബത്തിന്റെ വിശേഷങ്ങളും മറ്റു സമൂഹ മാധ്യമങ്ങളിൽ ക്ഷണനേരം കൊണ്ട് ശ്രദ്ധ നേടാറുണ്ട്.

മാത്രമല്ല തങ്ങളുടെ ഇഷ്ട താരത്തിന്റെ വാർത്തകളും വിശേഷങ്ങളും അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. അച്ഛനായ കൃഷ്ണകുമാറിന്റെയും സഹോദരിയായ അഹാനയുടെയും അഭിനയപാത പിൻപറ്റിക്കൊണ്ട് ഇഷാനി കൃഷ്ണയും സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ആരാധകർ ആഘോഷമാക്കുകയും ചെയ്തിരുന്നു. സന്തോഷ് വിശ്വനാഥിന്റെ സംവിധാനത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രി വേഷത്തിലെത്തി ഏറെ ജനശ്രദ്ധ നേടിയ “വൺ” എന്ന സിനിമയായിരുന്നു ഇഷാനിയുടെ ആദ്യ സിനിമ.

Ishaani Krishna

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരകുടുംബം എന്നതിനാൽ തന്നെ വലിയ രീതിയിലുള്ള പിന്തുണയാണ് ഇവർക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. അതിനാൽ തന്നെ താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും റീൽസ് വീഡിയോകളും നിമിഷം നേരം കൊണ്ട് ആരാധകരുടെ മനം കവരാറുണ്ട്. എന്നാൽ ഇപ്പോഴിതാ കിടിലൻ ഒരു ഫോട്ടോ ഷൂട്ടിലൂടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഇഷാനി കൃഷ്ണ പിങ്ക് നിറത്തിലുള്ള കോസ്റ്റ്യൂമിൽ

അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മനോഹരമായ ലൈറ്റിങ്ങിന്റെ പക്ഷാതലത്തിൽ പകർത്തിയ ഈയൊരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ തരംഗമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചിട്ടുള്ളത്. മലയാള സിനിമ ലോകത്തെ അടുത്ത ഗ്ലാമറസ് നായിക ഇഷാനിയാണ് എന്നും താര കുടുംബത്തിൽ നിന്നും മറ്റൊരു യുവനടിയെ കൂടി മോളിവുഡിന് ലഭിച്ചു എന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ കാണാവുന്നതാണ്.

 

View this post on Instagram

 

A post shared by Ishaani (@ishaani_krishna)

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Ishaani (@ishaani_krishna)

 

View this post on Instagram

 

A post shared by Ishaani (@ishaani_krishna)

 

View this post on Instagram

 

A post shared by Ishaani (@ishaani_krishna)

You might also like