കറുപ്പ് സൽവാറിൽ അതീവ സുന്ദരിയായി മലയാളികളുടെ പ്രിയ താരം എസ്തർ അനിൽ; ഏറ്റെടുത്ത് ആരാധകർ.!! | Actress Esther Anil Stunning With Her Looks In Black Salwar

Actress Esther Anil Stunning With Her Looks In Black Salwar : ബാല താരമായി എത്തി നായികയായി മാറിയ താരമാണ് എസ്തർ അനിൽ. ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ മകളായി എത്തിയ കുട്ടി താരത്തെ മലയാളികൾ അടക്കം എല്ലാവരും ഏറ്റെടുത്തിരുന്നു. ദൃശ്യത്തിന്റെ റീമേക്കിലും എസ്തർ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം മോഡലിങ് രംഗത്തും സജീവമാണ്.

എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. താരം പങ്കു വെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ക്ഷണ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്യും. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. കറുത്ത സൽവാറിൽ അതീവ സുന്ദരിയായാണ് എസ്തർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോർവഇന്ത്യയാണ് താരത്തിന്റെ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

Esther Anil
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സിമ്പിൾ ആൻഡ് എലഗന്റ് ലുക്കിൽ എത്തിയ എസ്തറിന്റെ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിരിക്കുന്നത് ലിജു എൽ ജെ യാണ്. താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു. വീണ്ടും മെലിഞ്ഞു സുന്ദരിയായിട്ടുണ്ട് താരം എന്നാണ് ആരാധകരുടെ കമന്റ്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പഴയ കുട്ടി താരം വളർന്നു വെങ്കിലും ഇന്നും മലയാളി പ്രേക്ഷകർക്കിടയിൽ ആ കുട്ടി കുറുമ്പി തന്നെയാണ് എസ്തർ ഇന്നും.

മലയാളികൾക്കിടയിൽ വളരെ പെട്ടന്ന് പ്രിയങ്കരിയായി മാറിയ താരം കൂടെയാണ് എസ്തർ അനിൽ. അനവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ഇതിനോടകം തന്നെ എസ്തർ ചെയ്തു കഴിഞ്ഞു. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും നടി സജീവമാണ്. അഭിനയതോടൊപ്പം താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. മോഡലിംഗ് ചെയ്യുന്ന നടിയുടെ ഗ്ലാമറസ് ലുക്ക് ചിത്രങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട് ആയിരുന്നു എസ്തർ അഭിനയ രംഗത്തേക്ക് എത്തിയത്.

c=”//www.instagram.com/embed.js”>
You might also like