മടി പിടിച്ച ബാംഗ്ലൂരിലെ ഒരു ദിവസം.. ഗ്ലാമറസ് ലുക്കിൽ വീണ്ടും ഞെട്ടിച്ച് നടി എസ്തർ അനിൽ.!! | Actress Esther Anil looks stunning in her latest photos

Actress Esther Anil looks stunning in her latest photos : 2010 ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കടന്നുവരികയും പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മനസ്സിൽ ഇടം നേടുകയും ചെയ്ത താരമാണ് എസ്തർ അനിൽ. 2013 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രമായിരുന്നു എസ്തറിനെ ഇത്രയധികം ശ്രദ്ധേയയാക്കിയത്. ദൃശ്യം ഒന്നാം ഭാഗത്തിൽ മാത്രമല്ല ദൃശ്യം രണ്ടാം ഭാഗത്തിലും എസ്തർ അഭിനയിച്ചിരുന്നു.

കേവലം ഒരു അഭിനയത്രി മാത്രമായി ഒതുങ്ങാതെ തന്റെ കഴിവുകൾ ഒരു ടെലിവിഷൻ അവതാരക എന്ന നിലയിലും നല്ലൊരു മോഡൽ എന്ന നിലയിലും എസ്തർ വളർത്തിക്കൊണ്ടുവന്നു. ഒരുനാൾ വരും, സകുടുംബം ശ്യാമള, കോക്ടൈൽ, ഡോക്ടർ ലവ്, ദി മെട്രോ, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ നിരവധി വേഷങ്ങൾ ചെയ്തു. ഏറ്റവും ഒടുവിലായി അഭിനയിച്ചത് മഞ്ജുവാര്യർ നായികാ വേഷത്തിൽ എത്തിയ

Actress Esther Anil looks stunning in her latest photos 3

ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലെ ആരതി എന്ന കഥാപാത്രമായാണ്. സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. 1.1 മില്യൺ ആരാധകർ ആണ് ഇൻസ്റ്റഗ്രാമിലൂടെ താരത്തെ പിന്തുണയ്ക്കുന്നത്. എന്നാൽ ഇപ്പോൾ തന്റെ പുതു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മടി പിടിച്ച് ബാംഗ്ലൂരിലെ ഒരു ശനിയാഴ്ച ദിവസം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം ഷെയർ ചെയ്തിരിക്കുന്നത്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ജീൻസും വെള്ള നിറത്തിലുള്ള ചെറിയ ടോപ്പും അണിഞ്ഞാണ് പുത്തൻ ചിത്രങ്ങളിൽ എസ്തർ എത്തിയിരിക്കുന്നത്. കാതിൽ വലിയ കമ്മലും കയ്യിലെ വാച്ചും മാത്രം അണിഞ്ഞ് സിമ്പിൾ ലുക്കിലാണ് താരം. വളരെ മിനിമൽ ആയുള്ള മേക്കപ്പ് ആണ് ചെയ്തിരിക്കുന്നത്. ചിത്രങ്ങളോടൊപ്പം ‘തെമ്മാ തെമ്മാ തെമ്മാടി കാറ്റേ’ എന്ന് ബാഗ്രൗണ്ട് സോങ്ങോടുകൂടിയുള്ള ഒരു വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്.

You might also like