ഈ നോട്ടത്തിൽ ആരും വീണു പോകും.. ഷോർട്ട് മൺസൂൺ കോസ്റ്റ്യൂമിൽ സ്റ്റൈലിഷായി ദീപ്തി സതി.!! | Actress Deepti Sati Looks Damn Fabulous In Latest Photoshoot

Actress Deepti Sati Looks Damn Fabulous In Latest Photoshoot : മലയാള സിനിമാ ഇൻഡസ്ട്രിയിൽ പുതുമുഖ താരങ്ങളായി ഒത്തിരി പേർ വന്നിരുന്നുവെങ്കിലും ഇവർക്കിടയിൽ ശ്രദ്ധ നേടിയ ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണല്ലോ ദീപ്തി സതി. ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “നീന” എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ ലോകത്ത് എത്തുന്നത്. തുടർന്നിങ്ങോട്ട് മലയാള സിനിമകൾക്ക് അപ്പുറം മറാത്തി, തമിഴ്, തെലുങ്ക്, കന്നട സിനിമാലോകത്തും നിറസാന്നിധ്യമായി മാറുകയായിരുന്നു ഇവർ.

ഡ്രൈവിംഗ് ലൈസൻസ്, ലളിതം സുന്ദരം, രണം, സോളോ എന്നീ ചിത്രങ്ങളിലും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ തിളങ്ങാനും ഇവർക്ക് സാധിച്ചിരുന്നു. ഒരു അഭിനേത്രി എന്നതിനൊപ്പം തന്നെ നിരവധി റിയാലിറ്റി ഷോകളിൽ അവതാരകയായും ജഡ്ജായും നിരവധി പ്രേക്ഷകരെ സ്വന്തമാക്കാനും ഇവർക്ക് സാധിച്ചിട്ടുണ്ട്. വിരലിലെണ്ണാവുന്ന മലയാള സിനിമകളിൽ മാത്രമാണ് മുഖം കാണിച്ചിട്ടുള്ളത് എങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇവർക്ക് ആരാധകർക്ക് കുറവൊന്നുമില്ല.

Deepti Sati

എട്ട് ലക്ഷത്തിലധികം പേർ പിന്തുടരുന്ന ഒരു സെലിബ്രിറ്റി എന്ന നിലയ്ക്ക് താരം പങ്കുവെക്കുന്ന ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും നിമിഷം നേരം കൊണ്ട് വൈറലായി മാറാറുണ്ട്. മോഡേൺ ഡ്രസ്സുകളിൽ എന്നപോലെ തന്നെ ട്രഡീഷണൽ ലുക്കിലും ഭാവത്തിലുമുള്ള നിരവധി ഫോട്ടോഷൂട്ടുകളിലൂടെ ഇവർ ആരാധകരുടെ മനം കവരാറുണ്ട്. എന്നാൽ ഇപ്പോഴിതാ, തന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. റൗണ്ട് നെക്കിലുള്ള വെള്ള ക്രോപ്പ് ടോപ്പിലും ഫ്ലോറൽ ഷോർട്ട് സ്കേട്ടിലും

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അതീവ സ്റ്റൈലിഷ് ലുക്കിലാണ് ദീപ്തി സതി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മൺസൂൺ പോർട്രേറ്റ്സ് എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഫാഷൻ ഫോട്ടോഗ്രാഫറായ ക്ലിന്റ് സോമൻ ആണെന്നും താരം ക്യാപ്ഷൻ സൂചിപ്പിക്കുന്നുണ്ട്. വ്യത്യസ്ത പോസിലുള്ള ഈയൊരു നാലു ചിത്രങ്ങളിൽ ദീപ്തി സതിയുടെ ആ നോട്ടം തന്നെയാണ് ഏറെ ഹൈലൈറ്റ് എന്നാണ് ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നത്. പൃഥ്വിരാജ് – നയൻതാര കോംബോയിലെത്തുന്ന “ഗോൾഡ്” എന്ന ചിത്രമാണ് ദീപ്തി സതിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം.

You might also like