അഴകിന്റെ ദേവത പോൽ! ഇത് സൗന്ദര്യത്തിന്റെ റാണിയോ? ഇന്ന് സന്തോഷം തിരഞ്ഞെടുക്കുന്നു എന്ന് ഭാവന.!! | Actress Bhavana Cute Look Photos Goes Viral

Actress Bhavana Cute Look Photos Goes Viral Malaalam : തെന്നിന്ത്യൻ സിനിമ ലോകത്തിൻറെ മുഴുവൻ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായികയാണ് ഭാവന. മലയാളം, തമിഴ്, കന്നഡ, ഭാഷകളിലായി നിരവധി ആരാധകർ ഉള്ള താരം മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന് മലയാള ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് കടന്നുവന്നത്.

Bhavana

മുഴുവൻ പുതുമുഖങ്ങൾ ആയിരുന്നെങ്കിലും ഈ ചിത്രത്തിലെ ഭാവനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ മലയാള സിനിമയിൽ കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തി. മലയാളത്തിലെ എല്ലാ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച അഭിനയത്രി കൂടിയാണ് ഭാവന. മമ്മൂട്ടി, മോഹൻലാൽ, ജയറാം, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ, ദിലീപ് തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പവും വെള്ളിത്തിരയിൽ തിളങ്ങാൻ ഭാവനയ്ക്ക് സാധിച്ചു.

കന്നട നിർമ്മാതാവായ നവീനുമായുള്ള വിവാഹത്തോടെ ഭാവന മലയാള സിനിമയിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ഭാവനയും ഷറഫുദ്ദീനും നായിക നായകന്മാരായി എത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രമാണ് ഭാവനയുടെ ഇനി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ മലയാള ചലച്ചിത്രം. ഈ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മലയാള സിനിമയിൽ സജീവം അല്ലായിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന താരം തന്നെ ചെറിയ ചെറിയ സന്തോഷങ്ങൾ പോലും ആരാധകരുമായി പങ്കുവെക്കാറുണ്ട്. സൗഹൃദ നിമിഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ ആരാധകർക്കായി ഭാവന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഏറെ സന്തോഷത്തോടെയാണ് ഭാവനയുടെ ഓരോ പോസ്റ്റുകളും ആരാധകർ ഏറ്റെടുക്കാറുള്ളത്. പതിവുപോലെ ഇക്കുറിയും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഭാവന.

സിമ്പിൾ ലുക്കിൽ എന്നാൽ അതീവ സുന്ദരിയായാണ് താരത്തിന്റെ ഇത്തവണത്തെ ഫോട്ടോഷൂട്ട് . ഗോൾഡൻ റോസ് കളറിലുള്ള സൽ വാർ ആണ് താരത്തിന്റെ കോസ്റ്റ്യൂം. പ്രമുഖ കോസ്റ്റ്യൂം ബ്രാൻഡ് ആയ ഷെമിയാണ് കോസ്റ്റ്യൂം സ്പോൺസർ . എൻറെ സന്തോഷം ഞാൻ തന്നെ തിരഞ്ഞെടുക്കുന്നു എന്ന ക്യാപ്ഷൻ ഓടുകൂടിയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൻറെ ഫോട്ടോഷൂട്ട് ടീമിനെ പരിചയപ്പെടുത്തിയതിനൊപ്പം ഹെയറും മേക്കപ്പും ഞാൻ തന്നെയെന്നും രസകരമായി ഭാവന കുറിച്ചിരിക്കുന്നു. ഏതായാലും താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

You might also like