ശാലീന സുന്ദരി ആയി പ്രിയ താരം; വ്യത്യസ്ത വർണങ്ങൾ ഉള്ള സാരിയിൽ ആരാധകരുടെ മനം കവർന്ന് ആശ ശരത്; ചിത്രങ്ങൾ വൈറൽ !! | Actress Asha Sharath latest photos

Actress Asha Sharath latest photos malayalam : ക്ലാസിക്കൽ നർത്തകിയും സിനിമ അഭിനേതാവുമായ ആശ ശരത് ആരാധകർക്കായി പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ആശ ശരത് സാരീ ഉടുത്ത് നിൽക്കുന്ന മൂന്ന് സുന്ദരമായ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.ശാലീന സുന്ദരിയായ ആശ ശരത്തിനെ വ്യത്യസ്ത വർണങ്ങൾ ഉള്ള സാരിയിൽ വളരെ മനോഹരിയായി നില്കുന്നു. ആഷയുടെ സൗന്ദര്യം ഒരു അളവ് പോലും കുറയാതെ ക്യാമറാമാൻ തന്റെ ക്യാമെറയിൽ പകർത്തിയിട്ടുണ്ട്.

Actress Asha Sharath latest photos

താരത്തിന് നാല്പത്തി എട്ട് വയസുണ്ട് , എന്നാൽ മലയത്തിലെ എന്ന് മാത്രമല്ല മറ്റു ഭാഷകളിലെ യുവ നടിമാരെ പോലും പിന്നിലാകുന്ന മുഖ ഭംഗിക്കും ആഗാര വടിവിനും ഉടമയാണ് ആശ ശരത് എന്ന നാല്പത്തി എട്ട് വയസുകാരി. തന്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിൽ എന്നും ആശ ശരത് മുന്നിൽ തന്നെയുണ്ട്. പതിനായിരത്തിൽ അതികം ആളുകൾ ആശയെ ഇൻസ്റ്റാഗ്രാം ഒഫീഷ്യൽ പേജിൽ ഫോളോ ചെയുന്നുണ്ട്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ക്ലാസിക്കൽ നർത്തകി ആയിരിക്കെ തന്നെ ആശ ശരത് ടെലിവിഷൻ സീരിയൽ അഭിനയ ജീവിതം തുടങ്ങി. “ജാതക കഥകൾ, “മിഖായിലിന്റെ സന്ധതികൾ ” എന്നി മലയാള ടെലിവിഷൻ സീരിയലുകളിലാണ് ആശ ശരത് തന്റെ അഭിനയ ജീവിതം തുടങ്ങിയത്. എന്നാൽ കുങ്കുമപ്പൂവ് എന്നാ ജന പ്രീതി നേടിയ മലയാള സീരിയൽ ആയിരുന്നു ആശയെ പ്രശസ്തയാകിയത്.

കുങ്കുമപൂവ് എന്ന സീരിയലിലെ പ്രൊഫസർ ജയന്തിയെന്ന ശക്തമായ കഥാപാത്രമായിട്ടാണ് ആശ ശരത് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. പിന്നീട് ഒരുപാട് അവസരങ്ങൾ മലയാള സിനിമ മേഖലയിൽ നിന്നും അതുപോലെ മറ്റു ഭാഷകളിൽ നിന്നും ആശയെ തേടിയെത്തി . മലയാള സിനിമ രംഗത്ത് ആശ ശരത് ആരാധക മനസ്സിൽ ഇടം നേടിയത് ദൃശ്യം എന്ന സൂപ്പർ ഹിറ്റായ മോഹൻലാൽ ചിത്രത്തിലെ കരുത്തുറ്റ ഐ പി എസ് ഗീത പ്രഭാകർ എന്ന വേഷത്തിലൂടെയാണ്.

You might also like