നടി അപൂർവ ബോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.. താരത്തിന്റെ വരൻ ആരെന്നറിഞ്ഞോ.? | Actress Apoorva Bose Engagement

Actress Apoorva Bose Engagement : നടി അപൂർവ ബോസ് വിവാഹിതയാവുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ധിമൻ തലപത്രയാണ് താരത്തിന്റെ വരൻ. യുണൈറ്റഡ്‌ നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം കമ്മ്യുണിക്കേഷൻ കൺസൽട്ടൻറ് കൂടിയാണ് അപൂർവ. കഴിഞ്ഞ ദിവസം നടന്ന വിവാഹ നിശ്ചയത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. മലർവാടി ആർട്സ് ക്ലബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലെല്ലാം തിളങ്ങിയ താരമാണ് അപൂർവ.

യുവാക്കളെ ഏറെ ആകർഷിക്കാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ വളരെ പെട്ടെന്ന് താരത്തെ സിനിമാലോകത്ത് നിന്നും കാണാതാവുകയായിരുന്നു. സിനിമയ്ക്കപ്പുറം പഠനത്തിനും കരിയറിനും പ്രാധാന്യം നൽകുന്നയാളാണ് അപൂർവ. ഇന്റർനാഷണൽ ലോയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ശേഷം യുണൈറ്റഡ്‌ നേഷൻസിൽ ജോലിയ്ക്ക് പ്രവേശിക്കുകയായിരുന്നു അപൂർവ. സ്വിട്സർലാന്റിലെ ജനീവയിലാണ് ഇപ്പോൾ അപൂർവ താമസിക്കുന്നത്. താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും

Apoorva Bose

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പൊതുവെ ആക്ടീവായ അപൂർവ സിനിമയിൽ നിന്ന് പിന്മാറിയ ശേഷവും ആരാധകർക്കൊപ്പമുള്ള യാത്ര തുടരുകയായിരുന്നു. ആരാധകർക്ക് അപൂർവ സിനിമയിൽ നിന്നും പിന്മാറിയത് ഫീൽ ചെയ്തിട്ടേ ഇല്ല. എന്തായാലും താരത്തിന് വിവാഹാശംസകൾ നേരുകയാണ് ഇപ്പോൾ ആരാധകർ. വിവാഹ നിശ്ചയച്ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യണേ എന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

മുൻപ് കോവിഡ് സമയത്ത് അപൂർവ ചെയ്ത ഒരു ഫോട്ടോഷൂട്ട് ഏറെ വൈറലായിരുന്നു. ജനീവയിലുള്ള അപൂർവയെ കേരളത്തിലെ ഫോട്ടോഗ്രാഫർ തന്റെ ക്യാമറയിൽ പകർത്തിയത് ഐ ഫോണിലെ ഫേസ് ടൈം ആപ്പ് വഴിയായിരുന്നു. വളരെ ബോൾഡായ ഒരു ഫോട്ടോഷൂട്ട് തന്നെയായിരുന്നു അത്. അന്ന് താരത്തിനും ആ ചിത്രങ്ങൾ പകർത്തിയ ക്യാമറാമാനും വലിയ കയ്യടികൾ ലഭിച്ചിരുന്നു. സൗന്ദര്യത്തിന്റെ കാര്യത്തിലും മറ്റ് നടിമാർക്ക് ഒരു മത്സരം തീർത്ത നടി തന്നെയാണ് അപൂർവ.

You might also like