പ്രിയ താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞോ? തന്റെ പൊന്നോമനക്ക് പിറന്നാൾ ആശംസകളുമായി നടി അനുശ്രീ!! | Actress Anusree with Nephew on 2 nd Birthday

Actress Anusree with Nephew on 2 nd Birthday : സഹോദരൻ അനൂപിന്റെ കുഞ്ഞുമകൻ അനന്തുവിന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായിഎത്തിയിരികുകയാണ് അനുശ്രീ. അനന്തുവിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ കോർത്തിണക്കിയായിരുന്നു അനുശ്രീയുടെ പോസ്റ്റ്‌. ആദികുട്ടാ….. അപ്പേടെ പൊന്നെ….ഹാപ്പി ബർത്ഡേ ചക്കരെ…. ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ…എന്റെ ആദ്യത്തെ കുഞ്ഞ്..എപ്പോഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും.. എന്നിങ്ങനെയാണ് കുറിപ്പ്.

അനൂപ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി എന്നും അനുശ്രീ കുറിച്ചു. 2017 ജൂൺ 12 നായിരുന്നു അനുശ്രീയുടെ സഹോദരൻ അനൂപിന്റെയും ആതിരയുടെയും വിവാഹം. അനുശ്രീയുടെ വാർത്തകളെല്ലാം പെട്ടന്നു തന്നെ സോഷ്യൽ മീഡിയ വഴി ആരാധകർ ഏറ്റെടുക്കാറുണ്ട് . ഏറെ ആരാധകരുള്ള നടിയാണ് താരം. ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് അനുശ്രീ. ആദ്യ സിനിമയിലൂടെ താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ഏത് തരം വേഷങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് ഇന്നും താരം.

anusree

അഭിനയ ജീവിതത്തില്‍ ഏറെ പിന്തുണ നല്‍കുന്നത് കുടുംബമാണെന്ന് താരം പലപ്പോഴും പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമാണ് അനുശ്രീ. സിനിമകളെക്കുറിച്ച് മാത്രമല്ല ജീവിതത്തിലെ മറ്റ് വിശേഷങ്ങളും അനുശ്രീ പങ്കുവെക്കാറുണ്ട്. ജീവിതത്തില്‍ തനിക്കേറെ പ്രിയപ്പെട്ട അണ്ണനെക്കുറിച്ച് പറഞ്ഞുള്ള താരത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. അനുശ്രീയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹൻലാല്‍ നായകനായ ‘ട്വല്‍ത്ത് മാനാ’ണ്.

ജീത്തു ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച താരം ഏറെ പ്രശംസ ലഭിച്ചിരുന്നു. ‘താര’ എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്തുന്നത്. ജെബിൻ ജെ ബി പ്രഭ ജോസഫാണ് ‘താരയുടെ നിർമാതാവ്. സമീര്‍ പി എം എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. അന്റോണിയോ മോഷൻ പിക്ചേഴ്‍സ്, ക്ലോസ് ഷോട് എന്റര്‍ടെയ്‍ൻമെന്റ്സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം

Rate this post
You might also like