ദാവണി.. മുല്ലപ്പൂ.. കുപ്പിവള! നാടൻ സുന്ദരിയായി നടി അനുശ്രീയുടെ കിടിലൻ ഫോട്ടോസ്!!! | Actress Anusree Looks Simply Gorgeous in Dhavani Dress

Actress Anusree Looks Simply Gorgeous in Dhavani Dress : സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് അനുശ്രീ. തന്റെ ചെറിയ ചെറിയ സന്തോഷങ്ങൾ പോലും അനുശ്രീ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്. വലിയ ആരാധക പിന്തുണയാണ് അനുശ്രീയുടെ ഓരോ പോസ്റ്റുകൾക്കും സോഷ്യൽ മീഡിയയിൽ കിട്ടാറ്. ഇപ്പോഴിതാ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ദാവണി മുല്ലപ്പൂ കുപ്പിവള എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ചുമപ്പ് ദാവണിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി കയ്യിൽ കുപ്പിവളകൾ അണിഞ്ഞു നിൽക്കുന്ന അനുശ്രീയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നല്ല പോസിറ്റീവ് എനർജി തരുന്ന ചിത്രങ്ങൾ എന്നാണ് ആരാധകരിൽ ചിലർ കമന്റുകളായി കുറിച്ചിരിക്കുന്നത്. ജിഷ്ണുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതാദ്യമല്ല അനുശ്രീയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഡേൺ വേഷത്തിലും നാടൻ വേഷത്തിലും ഒരുപോലെ തിളങ്ങുന്ന

Actress Anusree

അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. താരജാഡ ഒന്നുമില്ലാതെ ആരാധകരോട് ഇടപഴകുന്നതിനാൽ അനുശ്രീ മലയാള സിനിമ പ്രേമികൾക്ക് എല്ലാം സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ്. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലൂടെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അനുശ്രീ മലയാള സിനിമയിലേക്ക് കടന്നു വന്നത്. അതിഭാവങ്ങൾ ഒന്നുമില്ലാത്ത അഭിനയ ശൈലിയാണ്

അനുശ്രീയെ വ്യത്യസ്ത ആക്കുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റ് ആയതോടെ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ അനുശ്രീയ്ക്ക് സാധിച്ചു. ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ അനുശ്രീക്ക് കഴിഞ്ഞു. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ട്വൽത്ത് മാൻ ആണ് അനുശ്രീയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. അനുശ്രീ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരയാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Anusree (@anusree_luv)

 

View this post on Instagram

 

A post shared by Anusree (@anusree_luv)

 

View this post on Instagram

 

A post shared by Anusree (@anusree_luv)

You might also like