ചുവപ്പൻ ബനാറസിയിൽ രാജകുമാരിയെ പോലെ അനുശ്രീ.. വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!! | Actress Anusree Looks Beautiful In Banarasi Saree

Actress Anusree Looks Beautiful In Banarasi Saree : മലയാള സിനിമാ ലോകത്ത് തന്റെ കരിയർ ആരംഭിച്ചത് മുതൽ പ്രേക്ഷകരെ മടുപ്പിക്കാതെ എന്നും വിസ്മയിപ്പിക്കുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണല്ലോ അനുശ്രീ. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ ലാൽ ജോസ് സംവിധാനം ചെയ്ത “ഡയമണ്ട് നെക്ലൈസ്” എന്ന ഫഹദ് ചിത്രത്തിൽ നായിക വേഷത്തിൽ തന്നെയായിരുന്നു അനുശ്രീയുടെ അരങ്ങേറ്റം. തുടർന്നിങ്ങോട്ട് മലയാള സിനിമാ ലോകത്ത് തന്റേതായ ഒരു സ്ഥാനം കണ്ടെത്തുകയും ഇൻഡസ്ട്രിയിൽ സജീവമായി മാറുകയും ചെയ്യുകയായിരുന്നു.

അഭിനയിച്ചു തുടങ്ങുന്ന കാലഘട്ടത്തിൽ നാടൻ വേഷങ്ങളായിരുന്നു താരത്തെ കൂടുതൽ തേടിയെത്തിയിരുന്നത് എങ്കിൽ ഇന്ന് ട്രഡീഷണൽ വേഷങ്ങളെ പോലെ തന്നെ നിരവധി ഗ്ലാമറസ് വേഷവും അനുശ്രീയിലേക്ക് മാത്രമായി എത്തുന്നുണ്ട്. മാത്രമല്ല ഏതൊരു വേഷവും തനിക്ക് ഇണങ്ങുമെന്ന് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇവർ തെളിയിക്കുകയായിരുന്നു. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ 12ത് മാൻ എന്ന സിനിമയിൽ ഏറെ കയ്യടി നേടിയ കഥാപാത്രം കൂടിയായിരുന്നു അനുശ്രീയുടെത്.

Anusree

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം കൂടിയായതിനാൽ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾക്കും മറ്റും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കാറുള്ളത്. പലപ്പോഴും ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ താരം തരംഗം സൃഷ്ടിക്കാറുണ്ട്. മോഡേൺ കോസ്റ്റ്യൂമുകളിലും ട്രഡീഷണൽ കോസ്റ്റ്യൂമുകളിലും ഒരുപോലെ തിളങ്ങാൻ അനുശ്രീക്ക് സാധിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ വീണ്ടുമൊരു ഫോട്ടോഷൂട്ടിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

ഇപ്രാവശ്യം പൊതുവേയുള്ള സാരിയിൽ നിന്ന് വിഭിന്നമായി രക്ത ചുവപ്പ് നിറത്തിലുള്ള ബനാറസി സൽവാറിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആഭരണങ്ങളോ ചമയങ്ങളോ ഒന്നും കൂടുതലില്ലാതെ പ്ലെയിൻ ലുക്കിൽ അതീവ സുന്ദരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്. “ബനാറസി കൊണ്ട് ഇന്നത്തെ ദിവസം തുടങ്ങുന്നു” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു ചിത്രം പകർത്തിയത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ പ്രണവ് രാജാണ്. മാത്രമല്ല തന്റെ മേക്കപ്പിനും സ്റ്റൈലിങ്ങിനും പിന്നിലുള്ള സിജാനേയും ശബരി നാഥിനെയും താരം ക്യാപ്ഷനിൽ സൂചിപ്പിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Anusree (@anusree_luv)

 

View this post on Instagram

 

A post shared by Anusree (@anusree_luv)

 

View this post on Instagram

 

A post shared by Anusree (@anusree_luv)

You might also like