സൂപ്പർ സ്റ്റൈലിൽ സൂപ്പർ ലുക്കിൽ കട്ട ഫ്രീക്കി ഗേൾ ആയി നമ്മുടെ അനുശ്രീ; ഇത് ഒന്നൊന്നര മാറ്റം എന്ന് ആരാധകർ !! | Actress Anusree latest look from Dubai malayalam

Actress Anusree latest look from Dubai malayalam : മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ് അനുശ്രീ. സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരം ഫ്രീക്ക് ലുക്കിൽ ഇപ്പോൾ എത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ ആകർഷിച്ചത്. ദുബായിലേക്ക് പോകുകയാണെന്ന് പറഞ്ഞ് കൊണ്ടാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ നിരവധി ലൈകുകളും കമന്റുകളുമായി ഫോട്ടോ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. തന്റെ

സ്വാഭാവികമായ അഭിനയ ശൈലിയിലൂടെയും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചും ജന മനസ്സുകളിൽ ജന ഹൃദയങ്ങളിൽ ഇടംപിടിച്ച അഭിനയത്രിയാണ് നടി അനുശ്രീ. താര എന്നതാണ് അനുശ്രീയുടെ പുറത്തിറങ്ങാൻ ഒരുങ്ങുന്ന അടുത്ത ചിത്രം. കൂളിംഗ് ഗ്ലാസ്‌ അണിഞ്ഞ് കൂൾ ആൻഡ്‌ ക്യൂട്ട് ലുക്കിൽ എത്തിയ താരത്തെ കാണാൻ മനോഹരമായിട്ടുണ്ട്. ” ഹൈ വെയിസ്റ്റ്.. ഹൈ സ്റ്റൈൽ… ഹൈ ലൈഫ്.. ഓൺ ദ ഹൈ വേ, അങ്ങ് ദുഫായിൽ എന്നാണ് അനുശ്രീ ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്.

Actress Anusree latest look from Dubai malayalam

ഫോട്ടോ ഷൂട്ടുകൾക്കും മോഡലിംഗിനും വലിയ പ്രാധാന്യം നൽകാറുള്ള ആളാണ് താരം. ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ താരങ്ങളുടെ വളർച്ചക്ക് വലിയ പങ്ക് വഹിക്കാറുണ്ട്. മുൻപ് ലോക്ക് ഡൗണിൽ താരം പോസ്റ്റ്‌ ചെയ്ത ചിത്രത്തിന് മോശം കമന്റുമായി എത്തിയ ആളെ വ്യക്തമായി വിമർശിച്ച് താരം ശ്രദ്ധ നേടിയിരുന്നു. ” പ്രതികരണ ശേഷി എനിക്ക് കൂടുതൽ ആണെന്നും അതിനാൽ തന്നെ ഫേസ്ബുക്കിൽ അധികം താൻ പോകാറില്ലെന്നും, എന്നാൽ

ഇൻസ്റ്റാഗ്രാമിൽ ഉള്ള ആൾകാർ ഭയങ്കര സപ്പോർറ്റീവ് ആണ് കൂടുതലും ചെറുപ്പക്കാരുമാണ്, എന്നാൽ ഫേസ്ബുക്കിൽ കുറച്ച് കൂടുതൽ വയസുള്ളവർ ആണ് അതിനാൽ അവരുടെ ചിന്തകൾ അത്രയേ ഉണ്ടാവൂ എന്ന് അനുശ്രീ മുൻപ് പ്രതികരിച്ചിരുന്നു. ടൊൽത്ത് മാൻ എന്ന ചിത്രത്തിൽ ആണ് അനുശ്രീയുടേതായി അവസാനം എത്തിയത്. ഷൈനി എന്ന കഥാപാത്രത്തെ വളരെ മനോഹരണമയാണ് അനുശ്രീ ചിത്രത്തിൽ അവതരിപ്പിച്ചത്.

Rate this post
You might also like