ചുരുളൻ മുടിയിൽ മേക്കപ്പിടാതെ കൂൾ ലുക്കിൽ അനുപമ; സംഗതി ക്ലാസ് ആയിട്ടുണ്ടെന്ന് ആരാധകർ.!! | Actress Anupama Parameswaran Latest Class Photos Goes Viral

Actress Anupama Parameswaran Latest Class Photos Goes Viral Malayalam : മലയാള സിനിമയിൽ അഭിനയ ജീവിതം ആരംഭിച്ച് കന്നട, ‘ തെലുങ്ക്ഭാഷാ ചിത്രങ്ങളിൽ ചുവടുറപ്പിച്ച മലയാളി താരമാണ് അനുപമ പരമേശ്വരൻ. ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് അനുപമ. നിവിൻ പോളി നായകനായി എത്തിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് അൽഫോൺസ് പുത്രൻ ചിത്രം പ്രേമത്തിലൂടെയാണ് അനുപമ തൻറെ കരിയർ ആരംഭിക്കുന്നത്.

Anupama Parameswaran

ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിന്റെ 3 കാമുകിമാരിൽ ഒരാളായിരുന്നു അനുപമ. ചിത്രത്തിൻറെ ആദ്യ കുറച്ചു ഭാഗങ്ങളിൽ മാത്രമാണ് അനുപമ ഉണ്ടായിരുന്നതെങ്കിലും ചുരുളൻ മുടിക്കാരിയായി തിളങ്ങിയ താരത്തിന് വലിയ സ്വീകാര്യതയാണ് മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ലഭിച്ചത്. എന്നാൽ പിന്നീട് അനുപമ മലയാള സിനിമയിൽ അത്രത്തോളം സജീവമായിരുന്നില്ല.

അന്യഭാഷാ ചിത്രങ്ങളിൽ ആണ് താരം പിന്നീട് കൂടുതലായി അഭിനയിച്ചത്. ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ, കുറുപ്പ് തുടങ്ങിയവയാണ് അനുപമ അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ. തെലുങ്ക് ചിത്രമായ കാർത്തികേയ 2 ആണ് അനുപമയുടെ പുറത്തിറങ്ങിയ ഏറ്റവും അവസാന ചിത്രം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ പുതിയ ചിത്രങ്ങളുടെ

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. വലിയ സ്വീകാര്യതയാണ് അനുപമയുടെ പോസ്റ്റുകൾക്ക് ലഭിക്കാറ്. തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താരം പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ലഭിക്കുന്നത്. ചലച്ചിത്ര മേഖലയിൽ നിന്നുള്ള സുഹൃത്തുക്കളും ഉൾപ്പെടെ ഫോട്ടോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്..

ചിത്രം കണ്ട് നമിത പ്രമോദ് ലൗലി എന്നാണ് കുറിച്ചിരിക്കുന്നത്. കേളി ഹെയർ മുൻപോട്ടിട്ട് ജീൻസും ടീഷർട്ടും ധരിച്ച് ക്ലാസ്സ് ലുക്കിലുള്ളതാണ് ഫോട്ടോസ്. നാച്ചുറൽ ലൈറ്റിൽ ചിത്രീകരിച്ചതാണ് ചിത്രങ്ങൾ. യാതൊരുവിധ മേക്കപ്പും താരം ഇട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സൺഡേ ഡംബ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

You might also like