പെണ്ണഴക്, മലയാളി മങ്കയായി ഉടുത്തൊരുങ്ങി അനുസിത്താര; സാരിയിൽ അതിസുന്ദരിയായി താരം.!! | Actress Anu Sithara Latest Cute Look In Saree

പെണ്ണഴക്, മലയാളി മങ്കയായി ഉടുത്തൊരുങ്ങി അനുസിത്താര; സാരിയിൽ അതിസുന്ദരിയായി താരം.!! | Actress Anu Sithara Latest Cute Look In Saree

Actress Anu Sithara Latest Cute Look In Saree : 2013 ൽ സിനിമാ ലോകത്തേക്ക് കാലെടുത്ത് വെക്കുകയും വളരെ കുറച്ചു സിനിമകളിലൂടെ തന്നെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്ത യുവനടിയാണ് അനുസിത്താര. മലയാള സിനിമയിൽ മാത്രമല്ല തമിഴ് തെലുങ്ക് സിനിമകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. പൊട്ടാസ് ബോം ബ് എന്ന ചലച്ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി സ്റ്റേജ് ഷോകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞുനിന്നു. നല്ല ഒരു ഇന്ത്യൻ ക്ലാസിക്കൽ ഡാൻസറാണ് അനു. ഭരതനാട്യം ആണ് ഇഷ്ട നൃത്തരൂപം. ഒരു ഇന്ത്യൻ പ്രണയകഥ, അനാർക്കലി, ക്യാമ്പസ് ഡയറി, മറുപടി, ഫുക്രി, രാമന്റെ ഏദൻതോട്ടം, അച്ചായൻസ്,

ആന അലറലോടലറൽ, ഒരു കുട്ടനാടൻ ബ്ലോഗ്, ജോണി ജോണി എസ് പപ്പാ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇതിൽ രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ മാലിനി എന്ന കഥാപാത്രം വളരെയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഏറ്റവും ഒടുവിലായി അനുവിന്റെതായി പുറത്തിറങ്ങിയ ചിത്രം മോഹൻലാൽ നായകനായി അഭിനയിച്ച ട്വൽത്ത് മാൻ ആണ്. ഈ ചിത്രത്തിലെ മർലിൻ എന്ന കഥാപാത്രവും വളരെയധികം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും മാത്രമല്ല തന്റെ സോഷ്യൽ മീഡിയയിലൂടെയും ആരാധകർക്കിടയിൽ സജീവമാണ് താരം. ഇപ്പോഴിതാ പുതിയ ഒരു വിശേഷമാണ് താരത്തെ സംബന്ധിച്ചിടത്തോളം പുറത്തിറങ്ങിയിരിക്കുന്നത്.

Anu Sithara
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എറണാകുളത്തെ ഒബ്രോൺ മാളിലെ പുതിയ ബ്രാൻഡ് ആയ അവന്ത്രയുടെ ഉദ്ഘാടനത്തിനായി എത്തിയ അനുവിന്റെ വീഡിയോ ആണ്. നീല നിറത്തിലുള്ള പട്ടു സാരി ഉടുത്ത് തലയിൽ മുല്ലപ്പൂ ചൂടി, കഴുത്തിൽ നെക്ലേസ് അണിഞ്ഞ് മലയാളി പെണ്ണഴകിലാണ് താരം എത്തിയത്. പുതിയ ബ്രാൻഡ് ഉദ്ഘാടനം ചെയ്യുകയും, നിലവിളക്ക് കൊളുത്തുകയും അവിടെയുള്ള കളക്ഷൻസ് കാണുകയും അറിയുകയും കൂടാതെ ആരാധകരെ അഭിസംബോധനയും ചെയ്താണ് താരം മടങ്ങിയത്. പുതിയ ബ്രാൻഡിനെ കുറിച്ചും പുതിയ ബ്രാൻഡിൽ കണ്ട സാരിയെ കുറിച്ചും അവതാരക താരത്തോട് ചോദിക്കുന്നു. പുതിയ കളക്ഷൻസ് ഉണ്ടെന്നും, ആർക്കും വാങ്ങാൻ പറ്റിയതും മനോഹരമായതും ആണ്‌ അവ എന്നും താരം പറഞ്ഞു.

താരം അധികം സാരി ഇഷ്ടപ്പെടാൻ കാരണം എന്താണെന്ന് അവതാരക ചോദിക്കുന്നുണ്ട് എന്നാൽ തനിക്ക് ഏറ്റവും കംഫർട്ടബിൾ ആയത് ചുരിദാർ ആണെന്നും എന്നാൽ ധാരാളം സാരി തനിക്കുണ്ടെന്നും സാരിയുടുക്കാൻ ഇഷ്ടമാണ് എന്നും താരം പറയുന്നു. കൂടാതെ താൻ ഏറ്റവും ആദ്യമായി ഒന്നാം ക്ലാസിലാണ് സാരിയുടുത്ത് എന്നും സ്റ്റിച്ച്ഡ് ആയിട്ട് ഉള്ള സാരി ഉണ്ടായിരുന്നു എന്നും അന്ന് ഒന്നാം ക്ലാസിൽ സാരിയുടുത്ത് പോയതും അത് അവിടെ വച്ച് ടീച്ചർ സ്റ്റാഫ് റൂമിൽ കൊണ്ടുപോയി അഴിഞ്ഞ സാരി നേരെയാക്കി തന്നതും ഉച്ചയ്ക്ക് വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോയതും എല്ലാം ഓർത്തെടുത്ത് താരം തന്റെ ആരാധകരോട് പറയുന്നു. ആരാധകർക്ക് കൂടെ കുറച്ചു സമയങ്ങൾ സന്തോഷത്തോടെ പങ്കിട്ട ശേഷമാണ് അനുവേദിയിൽ നിന്നും മടങ്ങിയത്. Story Highlights : Actress Anu Sithara Latest Cute Look In Saree.

You might also like