സാരിയിൽ അതീവ സുന്ദരിയായി മലയാളികളുടെ സ്വന്തം ആൻ; മനോഹരമെന്ന് ആരാധകർ.!! | Actress Ann Augustine Looks Damn Gorgeous In Saree

സാരിയിൽ അതീവ സുന്ദരിയായി മലയാളികളുടെ സ്വന്തം ആൻ; മനോഹരമെന്ന് ആരാധകർ.!! | Actress Ann Augustine Looks Damn Gorgeous In Saree

Actress Ann Augustine Looks Damn Gorgeous In Saree : എൽസമ്മ എന്ന ആൺകുട്ടിയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ താരമായിരുന്നു ആൻ അഗസ്റ്റിൻ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിയിരുന്ന താരം കൂടിയാണ് ആൻ. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം പക്ഷേ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇടയ്ക്കിടയ്ക്ക് തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവെക്കുന്ന താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ്

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. ത്രോബാക്ക് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സാരിയിൽ സുന്ദരിയായ ആനിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. കടും പച്ച നിറമുള്ള കോട്ടൺ സാരിയും മെറുൺ ബ്ലൗസും ധരിച്ച്‌ കട്ടിലിൽ ഇരിക്കുന്ന ചിത്രങ്ങൾ ആൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്. ക്ലിന്റസ് മോനാണ് ആനിന്റെ മനോഹര ചിത്രങ്ങൾ പകർത്തിട്ടുള്ളത്. നീണ്ട ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ആൻ അഗസ്റ്റിൻ ഇപ്പോൾ.

Actress Ann Augustine Looks Damn Gorgeous In Saree2

വിവാഹ ശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത ആൻ ഇടയ്ക്ക് വിജയ് ബാബു നായകനായ നീന, സോളോ എന്നീ ചിത്രങ്ങ​ളിൽ അഭിനയിച്ചിരുന്നു. ബാംഗ്ലൂരിൽ മിരമാർ ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായ ആൻ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഇപ്പോൾ. ഹരികുമാർ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന സുരാജ് വെഞ്ഞാറമൂടിന്റെ ചിത്രത്തിലാണ് അഭിനയിക്കുന്നത്. മുൻപ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിനിടെ

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ആൻ തന്റെ വിവാഹ മോചനത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും സംസാരിച്ചിരുന്നു. തന്റെ ജീവിതത്തിൽ പെട്ടെന്നെടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു വിവാഹമെന്നാണ് ആൻ പറഞ്ഞത്. “ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അന്ന് അത്. പെട്ടെന്നെടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹ ജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തിൽ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് തനിപ്പോൾ എന്നാണ് ഞാൻ പറഞ്ഞത്. Story Highlights : Actress Ann Augustine Looks Damn Gorgeous In Saree

You might also like