സാൾട്ടി എയർ & സൺ കിസ്സ്ഡ് ഹെയർ! സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ഞെട്ടിച്ച് നടി അഞ്ചു കുര്യൻ.!! | Actress Anju Kurian Looks Damn Gorgeous in Latest Photoshoot

Actress Anju Kurian Looks Damn Gorgeous in Latest Photoshoot : മലയാള സിനിമാ ലോകത്തെ പുതുമുഖ നായികമാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ അഭിനേത്രികളിൽ ഒരാളാണല്ലോ അഞ്ചു കുര്യൻ. തന്റെ അഭിനയത്തോടൊപ്പം തന്നെ മോഡലിംഗ് മേഖലയിലും ഏറെ തിളങ്ങാനും ഇവർക്ക് സാധിച്ചിരുന്നു. “നേരം” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരം പിന്നീട് മലയാള സിനിമാലോകത്ത് യുവ നടിമാർക്കിടയിൽ സജീവമായി മാറുകയും

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാൽ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്യുകയായിരുന്നു. ആസിഫ് അലി ചിത്രമായ “കവി ഉദ്ദേശിച്ചത്”, ഫഹദ് ഫാസിൽ നായകനായ “ഞാൻ പ്രകാശൻ” എന്നീ ചിത്രങ്ങളിലെ നായികാ കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക സ്വീകാര്യത നേടാനും ഇവർക്ക് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടാറുള്ള താരം തന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ടുകളും പലപ്പോഴും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായതിനാൽ തന്നെ

Anju Kurian

ഉണ്ണി മുകുന്ദനുമായി അഞ്ചു കുര്യൻ പ്രണയത്തിലാണ് എന്ന തരത്തിലുള്ള പല ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ താരം പങ്കുവെച്ച ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ലൈറ്റ് പീച്ച് നിറത്തിലുള്ള ഓഫ് ഷോൾഡർ കോസ്റ്റ്യൂമിൽ അതി സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. “സാൾട്ടി എയർ, സൺ കിസ്സ്ഡ് ഹെയർ” എന്ന അടിക്കുറിപ്പിൽ പങ്കുവെച്ച ഈ ഒരു ചിത്രങ്ങൾക്ക്

വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഏകദേശം 26 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള താരത്തിന്റെ ഇത്തരത്തിലുള്ള വെസ്റ്റേൺ ആൻഡ് മോഡേൺ കോസ്റ്റ്യൂമുകളിലുള്ള ഫോട്ടോഷൂട്ടുകൾ പലപ്പോഴും ഏറെ ശ്രദ്ധ നേടാറുണ്ട്. അഭിനയത്തോടൊപ്പം തന്നെ മോഡലിംഗ് മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾക്ക് സിനിമാലോകത്തു നിന്നും വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കാറുള്ളത്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Anju Kurian (Ju) (@anjutk10)

 

View this post on Instagram

 

A post shared by Anju Kurian (Ju) (@anjutk10)

 

View this post on Instagram

 

A post shared by Anju Kurian (Ju) (@anjutk10)

You might also like