” അടഞ്ഞ കണ്ണുകളോടെ കാണാനാണ് എനിക്കിഷ്ടം ” മനോഹരിയായി അഞ്ജു കുര്യൻ; കണ്ണെടുക്കാൻ കഴിയുന്നില്ല എന്ന് ആരാധകർ !! | Actress Anju Kurian latest photos

Actress Anju Kurian latest photos malayalam : നേരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് അഞ്ജു കുര്യൻ. മോഡലിങ്ങ് രംഗത്തും അഞ്ജു സജീവമാണ്. ഒരു പുതുമുഖ അഭിനേത്രിയാണെങ്കിലും അഞ്ജുവിന്റെ ക്യൂട്നെസ്സ് നിറഞ്ഞ പ്രകടനങ്ങൾ എല്ലാം പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സിനിമയിൽ സപ്പോർട്ടിങ് റോളുകൾ ചെയ്തു തുടങ്ങിയ അഞ്ചു പിന്നീട് നായികയായി മാറുകയായിരുന്നു. അനവധി മ്യൂസിക് വീഡിയോകളിലും ഷോർട് ഫിലിമുകളിലും അഭിനയിച്ചുള്ള അഞ്ജുവിനു ഇന്‍സ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സുമുണ്ട്. പഠിയ്ക്കുന്ന സമയത്തു തന്നെ അഞ്ജു മോഡലിംഗിൽ സജീവമായിരുന്നു.

Actress Anju Kurian latest photos

മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. ഒരു തുടക്കക്കാരിയെന്ന നിലയിലുള്ള പരിഭ്രമങ്ങളില്ലാതെ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ അഞ്ജുവിന് കഴിയുന്നു എന്നതാണ് പ്രത്യേകത. നേരം സിനിമയിലൂടെ നിവിൻ പോളിയുടെ സഹോദരിയായി തുടക്കം കുറിച്ച അഞ്ജു പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത്, , ഞാൻ പ്രകാശൻ , ജീം ബൂം ബാ, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ജാക്ക് ആൻഡ് ഡാനിയേൽസ് എന്ന സിനിമയിൽ ദിലീപിന്റെ നായികയായിരുന്നു അഞ്ജു .ചെന്നൈ ടു സിംഗപ്പൂർ എന്ന തമിഴ് ചിത്രത്തിൽ നായികയായി.ഇടം ജഗത്, ജൂലൈ കാട്രിൻ, ഇഗ്‌ളൂ, എന്നീ ചിത്രങ്ങളുലും അഞ്ജു അഭിനയിച്ചു.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ ആയിരുന്നു അഞ്ജുവിന്റെ അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ. ഞാൻ പ്രകാശൻ എന്ന ഫഹദ് ചിത്രത്തിൽ ബർഗറുമായി മതിൽ ചാടിവരുന്ന അഞ്ജുവിന്റെ കഥാപാത്രം വളരെ ശ്രദ്ധിക്കപെടുന്നതായിരുന്നു.അതുപോലെ ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ നസ്രിയയയുടെ കൂട്ടുകാരിയായി അവസാനം വിനീത് ശ്രീനിവാസൻ സ്നേഹിക്കുന്ന കുട്ടിയായും അഞ്ജു മികച്ച പ്രകടനം തന്നെ നടത്തി.ഈ സിനിമകൾ തന്നെ മതി അഞ്ജുവിനെ ഓർത്തെടുക്കുവാൻ. അഞ്ജു ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം വളരെ സിമ്പിൾ പെൺകുട്ടിയുടെ വേഷങ്ങളാണ്.

ഇപ്പോഴിതാ അഞ്ജു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം വളരെയധികം കമന്റും ലൈകും നേടുകയാണ്.’അടഞ്ഞ കണ്ണുകളോടെ കാണാനാണ് എനിക്കിഷ്ടം’ എന്ന കുറിപ്പോടു കൂടി പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ അഞ്ജു ധരിച്ചിരിക്കുന്ന ഒരു ലെഹങ്ക മോഡൽ പാർട്ടിവെയർ ഡ്രസ്സ് ആണ്. നെക്ലെസും കമ്മലും വളകളുമെല്ലാം ഈ ഡ്രെസ്സിന്റെ അതെ ഷെഡ് വരുന്നതാണ്.അഞ്ജുവിന്റെ ഈ ഫോട്ടോഷൂട് നിഹാര റിസോർട്ടിൽ നിന്നെടുത്താതാണ് എന്തായാലും സിമ്പിൾ ലൂക്കിലുള്ള അഞ്ജുവിന്റെ ഈ ഫോട്ടോകൾ വളരെ ശ്രദ്ധനേടുകയാണ്.

You might also like