യവന സുന്ദരി എന്ന് പറഞ്ഞാല്‍ തെറ്റുണ്ടോ; പൊന്നിയിൻ സെൽവനിലെ പൊങ്കുഴലിയായി ഐശ്വര്യ ലക്ഷ്മി.!! | Actress Aishwarya Lekshmi Looks Beautiful In Latest Photoshoot

Actress Aishwarya Lekshmi Looks Beautiful In Latest Photoshoot : ചുരുക്കം ചില വേഷങ്ങളിലൂടെ തന്നെ മലയാള സിനിമ ലോകത്തും തമിഴ് സിനിമാ ലോകത്തും ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണല്ലോ ഐശ്വര്യ ലക്ഷ്മി. നിവിൻ പോളി നായകനായി എത്തിയ “ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള” എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ താരത്തിന് പിന്നീട് വളർച്ചയുടെ പടവുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നായികയായി അഭിനയിച്ച മുഴുവൻ ചിത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ചിത്രങ്ങളായി മാറുകയും ചെയ്തിരുന്നു. മായാനദി എന്ന ചിത്രത്തിലെ ഐഷു എന്ന കഥാപാത്രത്തിലൂടെ

സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടാനും ഇൻഡസ്ട്രിയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താനും ഇവർക്ക് സാധിച്ചിരുന്നു. മാത്രമല്ല നിരവധി അന്യഭാഷാ ചിത്രങ്ങളിലും നായികയായി തിളങ്ങി കൊണ്ട് ഏറെ തിരക്കുള്ള സൗത്ത് ഇന്ത്യൻ അഭിനേത്രികളിൽ ഒരാളായി ഐശ്വര്യ ലക്ഷ്മി മാറുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ പുതിയൊരു സന്തോഷവാർത്ത സിനിമാ പ്രേമികളുമായി പങ്കുവെച്ചിരിക്കുകയാണ് താരം.

Aishwarya Lekshmi

തമിഴിലെ വിഖ്യാത സംവിധായകരിൽ ഒരാളായ മണി രത്നത്തിന്റെ “പൊന്നിയിൽ സെൽവൻ” എന്ന വരാനിരിക്കുന്ന ചിത്രത്തിൽ പൊങ്കുഴലിയായി വേഷമിടുന്നത് മലയാളത്തിന്റെ സ്വന്തം ഐഷുവാണ്. കൽക്കി കൃഷ്ണമൂർത്തിയുടെ തമിഴ് ചരിത്ര നോവലായ പൊന്നിയിൽ സെൽവനിലെ ഒരു മുഖ്യ കഥാപാത്രമാണ് പൊങ്കുഴലി. വിക്രം, കാർത്തി, ജയം രവി, വിക്രം പ്രഭു എന്നിങ്ങനെയുള്ള വൻ താര നിര തന്നെ അണിനിരക്കുന്ന ഈ ഒരു സിനിമ പ്രഖ്യാപിച്ചത് മുതൽ വലിയ ആവേശത്തിലാണ് സിനിമാ പ്രേമികൾ. എന്നാൽ ഈയൊരു സിനിമയിലെ പൊങ്കുഴലി എന്ന വേഷം

തന്നെ തേടിയെത്തിയ സന്തോഷ വാർത്തയായിരുന്നു ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചിരുന്നത്. ചിത്രത്തിന്റെ ടീസർ ലോഞ്ച് ഇവന്റിനു വേണ്ടി പൊങ്കുഴലിയായി മാറി ചമയങ്ങളും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് അതിസുന്ദരിയായിരിക്കുന്ന ഒരു ചിത്രമായിരുന്നു ഇത്. ഗോൾഡൻ ആൻഡ് കോഫി നിറത്തിലുള്ള സാരിയിലുള്ള ഈയൊരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സിനിമാ പ്രേമികൾക്കിടയിൽ ഇടം പിടിക്കുകയും ചെയ്തതോടെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തുന്നത്. raw_mango യാണ് താരത്തിന് വേണ്ടി ഔട്ട് ഫിറ്റ് തയാറാക്കിയിരിക്കുന്നത്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

You might also like