
അമ്മ അധ്യാപികയായിരുന്നു.. പക്ഷേ ഞങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ പുലർത്താൻ കരിയർ ഉപേക്ഷിക്കേണ്ടി വന്നു..!! അമ്മയേക്കുറിച്ച് ഉണ്ണി മുകുന്ദൻ!! | Actor Unni Mukundan talks about his mother on Mother’s Day
Actor Unni Mukundan : ഓരോരുത്തർക്കും അവരുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് – അമ്മ! അമ്മയോടുള്ള സ്നേഹം എന്നുമൊരു മനുഷ്യന്റെ ഹൃദയത്തിലുണ്ടെങ്കിലും, അമ്മയു മായുള്ള ഓർമ്മകൾ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഒരു ദിവസമായിയാണ് മാതൃദിനത്തെ കാണുന്നത്. മാതൃദിനത്തോടനുബന്ധിച്ച്, നടൻ ഉണ്ണി മുകുന്ദൻ താനെന്ന വ്യക്തിയുടെ വിജയത്തിന് പിന്നിലെ നിരന്തരമായ പ്രേരകശക്തിയായ അമ്മയ്ക്കു വേണ്ടി ഹൃദയസ്പർശിയായ ഒരു കുറിപ്പ് എഴുതുകയും, മനോഹരമായ ഒരു ത്രോബാക്ക് ചിത്രം
പങ്കുവെക്കുകയും ചെയ്തു. “മാതൃദിനാശംസകൾ. ഈ ദിവസം അമ്മമാർക്ക് മാത്രമല്ല, തങ്ങളുടെ സ്വപ്നങ്ങളും അഭിലാഷ ങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും തങ്ങളുടെ അടുത്തുള്ളവരുടെയും പ്രിയപ്പെട്ടവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ത്യജിച്ച എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഗുജറാത്തിലെ അഹമ്മദാബാദിൽ ഞങ്ങളുടെ ആദ്യ നാളുകളിൽ എന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം പകർത്തിയ ചിത്രം ഞാൻ പങ്കിടുന്നു,” ഉണ്ണി മുകുന്ദൻ എഴുതുന്നു. “തൃശൂർ, പിന്നെ വളർന്നത് തമിഴ്നാട്ടിൽ, ഒടുവിൽ

അഹമ്മദാബാദിൽ സ്ഥിരതാമസമാക്കി. എന്റെ അമ്മ എന്നിൽ വളരെ അധികം സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. അമ്മ, ഉള്ളത് വെച്ച് പരമാവധി പ്രയോജന പ്പെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. അമ്മ ഗുജറാത്തിയും ഹിന്ദിയും സ്വന്തമായി പഠിച്ചു മാതൃഭാഷാ സ്വാധീനമില്ലാതെ വളരെ അനായാസമായി സംസാരിക്കാനും പഠിച്ചു. തമിഴ്‌നാട്ടിൽ വളർന്നതിനാൽ തമിഴും സ്വാഭാവികമായി പഠിച്ചു. ഒരു സ്കൂൾ അധ്യാപിക യായിരുന്നു, പക്ഷേ ഞങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ പുലർത്താൻ കരിയർ ഉപേക്ഷിക്കേണ്ടി വന്നു,
” നടൻ തുടരുന്നു. “തെക്ക് നിന്ന് വടക്കോട്ട് താമസം മാറിയത് തീർച്ചയായും, 30 വയസ്സുള്ള സാധാരണ തൃശൂർ സ്വദേശികളായ ദമ്പതികൾക്ക് ഒരു എളുപ്പമുള്ള പരിവർ ത്തനമായിരിക്കില്ല, പക്ഷേ എന്റെ മാതാപിതാക്കൾ പ്രത്യേകിച്ച് എന്റെ അമ്മ എന്നെ വെല്ലുവിളികളെ കൃപയോടെ സ്വീകരി ക്കാനും അത് മറികടന്ന് വിജയി ക്കാനും പഠിപ്പിച്ചു. എല്ലാ അമ്മമാരോടും, പ്രത്യേകിച്ച് ഒരിക്കലും സംസാരി ക്കാത്ത, ഒരിക്കലും പരാതിപ്പെ ടാത്ത, ഒരിക്കലും ഉപേക്ഷിക്കാത്ത നിശബ്ദരായ അമ്മമാരോട് എന്റെ സ്നേഹവും ആദരവും,” ഉണ്ണി മുകുന്ദൻ കുറിച്ചു. Actor Unni Mukundan talks about his mother on Mother’s Day..