
എടാ കള്ളാ! ഞാൻ പാര്‍വതിയുടെ അമ്മയോട് കാണിച്ചത് വലിയ ചതിയാണ്.. ജയറാം – പാർവതി പ്രണയത്തെ കുറിച്ച് സിദ്ദിഖ്.!! | Actor Siddique Talks Jayaram Parvathy Love Story Viral Entertainment News Malayalam
Actor Siddique Talks Jayaram Parvathy Love Story Viral Entertainment News Malayalam
Actor Siddique Talks Jayaram Parvathy Love Story Viral Entertainment News Malayalam : നടനായും നിർമ്മാതാവായും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് സിദ്ദിഖ്. മലയാള സിനിമകളിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. നാലു പതിറ്റാണ്ടുകളായി സിനിമാ ലോകത്തെ സജീവ സാന്നിധ്യം എന്ന് തന്നെ സിദ്ദിഖിനെ വിശേഷിപ്പിക്കാം. തന്റെ 27 മത്തെ വയസ്സിലാണ് അഭിനയ ജീവിതത്തിലേക്ക് അദ്ദേഹം കടന്നു വരുന്നത്. ഇതുവരെ ഏകദേശം 350ലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. നായകനായും വില്ലനായും പ്രേക്ഷക ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം നേടിയെടുക്കാൻ സിദ്ദിഖിന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ കൂടാതെ തമിഴ് തെലുങ്ക് ഹിന്ദി ഭാഷ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
1985 ആ ദൂരം അല്പ ദൂരം എന്ന സിനിമയിലൂടെയാണ് അഭിനയ ലോകത്തേക്ക് താരം കടന്നുവരുന്നത്. 1990ല്‍ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രം വൻ പ്രേക്ഷകശ്രദ്ധ നേടി. പിന്നീട് ഇദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചുവടുവെപ്പായി ഈ സിനിമ മാറി. ഇതിനുശേഷം ഗോഡ് ഫാദർ മാന്ത്രികച്ചെപ്പ് സിംഹവാലൻ മേനോൻ, മുഖമുദ്ര, കുണുക്കിട്ട കോഴി, വെൽക്കം ടു കൊടൈക്കനാൽ, എന്നീ ചിത്രങ്ങളിൽ ഹാസ്യ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ഏറ്റവും ഒടുവിൽ ആയി സിദ്ദിഖിന്റെതായി പുറത്തിറങ്ങിയ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. പ്രിയദർശൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ ഒരു വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഇതിനെ ഒരുക്രൈംസ്റ്റോറി എന്ന് വിശേഷിപ്പിക്കാം.

ഈ സിനിമയിൽ സിദ്ദിഖിന്റെ മികച്ച അഭിനയത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയകളിലെ ചർച്ച. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഭാഗമായി ഇന്റർവ്യൂവിൽ സിദ്ദിഖ് തന്റെ സുഹൃത്തായ ജയറാമിനെ കുറിച്ച് പറയുന്ന ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജയറാമിന്റെയും പാർവതിയുടെയും പ്രണയ വിവാഹമായിരുന്നു. ജയറാം പ്രണയിക്കുന്ന കാലം മുതൽ തന്നെ സിദ്ധിക്കും ആയിട്ടുള്ള കൂട്ടുകെട്ട് ഉണ്ടായിരുന്നു. സിദ്ധിക്കും ജയറാമും ഒന്നിച്ച് യാത്ര പോകുന്നതും, ആ സമയത്ത് ജയറാം സിദ്ദിഖിനെ കൊണ്ട് പാർവതിയുടെ വീട്ടിലേക്ക് ഫോൺ വിളിപ്പിക്കുന്നതും, ജയറാമിനോട് സംസാരിക്കാൻ വേണ്ടി പാർവതിയെ കാറിൽ കയറ്റി
അമ്പലത്തിൽ കൊണ്ടു പോകുന്നതുമായ കാര്യങ്ങൾ സിദ്ദീഖ് തുറന്നു പറയുന്നു. ഇരുവരുടെയും പ്രണയത്തിന് ചുക്കാൻ പിടിച്ചത് സിദ്ദിഖ് ആണ്. എന്നാൽ ഈ കാര്യങ്ങളെക്കുറിച്ച് എല്ലാം ഒരിക്കൽ തുറന്നു പറഞ്ഞപ്പോൾ പാർവതിയുടെ അമ്മയുടെ പ്രതികരണം വളരെ രസകരമായിരുന്നു എന്നും എടാ കള്ളാ എന്ന് വിളിച്ചു അവർ തന്നോട് സംസാരിച്ചതും എല്ലാം സിദ്ദിഖ് തുറന്നു പറയുന്നു. ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. കൂടാതെ താൻ അന്ന് ചെയ്തത് ഒന്നും ഒരിക്കലും ഒരു കള്ളമായി മാറിയിട്ടില്ല എന്നും സിനിമ ഇൻഡസ്ട്രിയൽ തന്നെ ഏറ്റവും സന്തോഷപരമായി ജീവിക്കുന്ന കുടുംബത്തിൽ ഒന്നാണ് ജയറാമിന്റെയും പാർവതിയുടെയും എന്ന് താരം പറയുകയും ചെയ്യുന്നു. സിദ്ദിഖ് ജയറാമിനെ കുറിച്ച് തുറന്നു പറഞ്ഞ ഈ വാക്കുകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.