നടൻ രാജ സാഹിബിന്റെ മകൾ വിവാഹിതയായി.. താരപുത്രിയെ ആശിർവദിക്കാൻ നടൻ ലാൽ എത്തിയപ്പോൾ.!! [വീഡിയോ] | Actor Raja Sahib Daughter Wedding Viral Entertainment News Malayalam

Actor Raja Sahib Daughter Wedding Viral Entertainment News Malayalam

Actor Raja Sahib Daughter Wedding Viral Entertainment News Malayalam : മിമിക്രി വേദികളിൽ നിന്നും സിനിമാ ലോകത്തേക്ക് എത്തിപ്പെട്ട നിരവധി താരങ്ങൾ ഉണ്ട്. അത്തരത്തിൽ ചലച്ചിത്ര വേദികൾ കീഴടക്കിയ വ്യക്തിയാണ് രാജാ സാഹിബ്. ഇപ്പോഴിതാ താരത്തിന്റെ മകളുടെ വിവാഹ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രാജാ സാഹിബിന്റെ മകൾ ഷഹനാസ് ഷാഹിബയാണ് വിവാഹിതയായിരിക്കുന്നത്. റാസി ആണ് വരൻ.

കോവിഡ് പ്രോട്ടോക്കോളുകൾ എല്ലാം മാനിച്ച് ആയിരുന്നു മകളുടെ വിവാഹം. അതുകൊണ്ടു തന്നെ രാജയുടെ വീട്ടിൽ വച്ചുതന്നെയാണ് വിവാഹം നടന്നത് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ പങ്കെടുക്കാനായി പ്രശസ്ത സിനിമാതാരം ലാൽ എത്തിയിരുന്നു. തിരക്കഥാകൃത്ത്, സംവിധായകൻ ചലച്ചിത്ര നടൻ എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രശസ്തനാണ് ലാൽ. മിമിക്രിയിലൂടെ തന്നെയാണ് ലാലും സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്.

Actor Raja Sahib Daughter Wedding Viral Entertainment News Malayalam

മിമിക്രി മേഖലയിൽ സഹപ്രവർത്തകനായ സിദ്ദിഖിനൊത്താണ് ലാൽ ചലച്ചിത്ര സംവിധാന രംഗത്ത് എത്തിയത്. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന എല്ലാ ചിത്രങ്ങളും വളരെയധികം വിജയിച്ചിരുന്നു. ഇപ്പോഴിതാ ഇദ്ദേഹം രാജാ സാഹിബിന്റെ മകളുടെ വിവാഹത്തിന് എത്തുകയും വധൂവരന്മാരെ അനുഗ്രഹിക്കുകയും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരിക്കുന്നു. ഇവർക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തതിനുശേഷം ആണ് പ്രിയതാരം മടങ്ങിയത്. മിമിക്രി വേദികളിൽ അനശ്വരനടനായ ജയനെയും ഇന്നസെന്റിനെയും അവതരിപ്പിച്ചു കൊണ്ടാണ് രാജാ സാഹിബ് ശ്രദ്ധേയനായത്.

ഇദ്ദേഹം തന്റെ കരിയറിൽ ചെയ്തിട്ടുള്ളതിൽ ഏറ്റവും അധികം വേഷങ്ങളും കോമഡിയിൽ തന്നെ. സിനിമകളിലൂടെ മാത്രമല്ല നിരവധി ടിവി റിയാലിറ്റി ഷോകളിലൂടെയും താരം പ്രേക്ഷകർക്ക് സുപരിചിതനായി മാറിയിട്ടുണ്ട്. ഇദ്ദേഹം അഭിനയിച്ച ആദ്യ ചിത്രമാണ് അപരന്മാർ നഗരത്തിൽ. ഈ ചിത്രം തന്നെ വലിയ രീതിയിൽ ജനശ്രദ്ധ നേടിയിരുന്നു. പിന്നീട് ചങ്ങാതി പൂച്ച, ഇസ്രാ, ലവകുശ, ത്രീ ഡേയ്സ് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി. നിരവധി ആരാധകരും താരങ്ങളും ആണ് താരത്തിന്റെ മകളുടെ വിവാഹത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.

5/5 - (1 vote)
You might also like