പുതിയ ഫ്‌ളാറ്റിന് പാലുകാച്ചൽ.. ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി മോഹൻലാൽ; ആശംസകളുമായി ആരാധകർ.!! | Actor Mohanlal bought new luxury flat in kochi Viral Malayalam

Actor Mohanlal bought new luxury flat in kochi Viral Malayalam : മലയാളത്തിന്റെ സ്വന്തം താര രാജാക്കന്മാരിൽ ഒരാളാണല്ലോ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂവിൽ നിന്നും തുടങ്ങി മലയാള സിനിമകൾക്ക് ഏറെ റെക്കോർഡുകളും മാറ്റങ്ങളും സമ്മാനിച്ച ഇതിഹാസ താരം കൂടിയാണ് പ്രേക്ഷകരുടെ പ്രിയ ലാലേട്ടൻ. എന്നാൽ ഇപ്പോഴിതാ, പുതിയൊരു സ്വപ്നഭവനം കൂടി സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. കൊച്ചി കുണ്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന ഐഡന്റിറ്റി ബിൽഡിങ്ങിലെ അത്യാഡംബര ഫ്ലാറ്റാണ് താരം പുതുതായി സ്വന്തമാക്കിയിട്ടുള്ളത്.

5,16 ഫ്ലോറുകൾ ചേർത്തു കൊണ്ട് ഒമ്പതിനായിരത്തിൽ പരം ചതുരശ്ര അടിയിൽ വിസ്തീർണ്ണമുള്ള ഈയൊരു ഫ്ലാറ്റ് സമുച്ചയം വളരെ ആധുനികമായ സംവിധാനങ്ങളോടും സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയുള്ള ഒന്നാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഈ വീടിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടന്നിരുന്നത്. എന്നാൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ ക്ഷണിക്കപ്പെട്ട അമ്പതോളം പേർ മാത്രമായിരുന്നു ഈ ഒരു ചടങ്ങിൽ സംബന്ധിച്ചിട്ടുണ്ടായിരുന്നത്. ഫ്ലാറ്റിന്റെ ആദ്യത്തെ നിലയിൽ ഗസ്റ്റ് ലിവിങ് റൂം, ഡൈനിങ് ഹാൾ, പാൻട്രി കിച്ചൻ, പൂജാമുറി, വർക്കിംഗ് കിച്ചൻ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.

Actor Mohanlal bought new luxury flat in kochi Viral Malayalam

പാചകത്തിൽ ഏറെ താല്പര്യമുള്ള വ്യക്തി എന്ന നിലയിൽ തന്നെ വളരെ വിശാലമായ കിച്ചൻ സൗകര്യങ്ങളാണ് ഫ്ലാറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ആഡംബരം വിളിച്ചോതുന്ന രീതിയിലുള്ള നാല് കിടപ്പു മുറികളും, മേക്കപ്പ് റൂമുകളും ജോലിക്കാർക്കും മറ്റും താമസിക്കാനുള്ള സ്റ്റാഫ് റൂമുകളും വളരെ ഭംഗിയായിട്ടാണ് ഫ്ലാറ്റിൽ സജ്ജീകരിച്ചിട്ടുള്ളത്. മാത്രമല്ല ഫ്ലാറ്റിന്റെ എൻട്രൻസിൽ സ്ഥാപിച്ചിട്ടുള്ള ഒരു ലാംബ്രെട്ട സ്കൂട്ടർ ആണ് മറ്റൊരു ശ്രദ്ധ കേന്ദ്രം. ജിബി ജോജുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന” എന്ന സിനിമയിലെ അതേ സ്കൂട്ടർ തന്നെയാണ് വീടിന്റെ എൻട്രൻസിൽ സ്ഥാപിച്ചിട്ടുള്ളത്.

മാത്രമല്ല ഈ ഒരു വാഹനത്തിന്റെ നമ്പർ 2255 ആണ് എന്നതും ഏറെ ശ്രദ്ധേയമാണ്. ഈയൊരു ഫ്ലാറ്റിന് പുറമേ ചെന്നൈയിൽ ബീച്ച് സൈഡിലുള്ള ഒരു വീടും താരത്തിന് സ്വന്തമായിട്ടുണ്ട്. പലപ്പോഴും ഈ ഒരു വീട്ടിലായിരിക്കും താരം താമസിക്കാറുള്ളത്. മാത്രമല്ല കഴിഞ്ഞവർഷം ദുബായിലെ ആർ പി ഹൈറ്റ്സിൽ മോഹൻലാൽ ഒരു ആഡംബര ഫ്ലാറ്റ് കൂടി സ്വന്തമാക്കിയിരുന്നു. ഏതായാലും താരത്തിന്റെ ഈ ഒരു സന്തോഷ വേളയിൽ ആശംസകളുമായി ആരാധകർ ഉൾപ്പെടെ നിരവധി പ്രതികരണങ്ങളുമായി എത്തുന്നത്.

Rate this post
You might also like