മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു; കണ്ണുനീരോടെ മമ്മൂക്കയും കുടുംബവും.!! | Actor Mammootty Mother Fatima Ismail Passed Away Viral Entertainment News Malayalam

Actor Mammootty Mother Fatima Ismail Passed Away Viral Entertainment News Malayalam

Actor Mammootty Mother Fatima Ismail Passed Away Viral Entertainment News Malayalam : മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് മമ്മൂട്ടി. ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ നായകനായും വില്ലനായും പ്രേക്ഷകരുടെ മനസ്സുകവർന്ന താരം. മമ്മൂട്ടിയുടെ ചിത്രങ്ങൾക്കെല്ലാം ഇപ്പോഴും വളരെയധികം ആരാധകരാണ് ഉള്ളത്. തിയേറ്ററിലെത്തുന്ന താരത്തിന്റെ ഓരോ ചിത്രങ്ങളും കാണാൻ പ്രേക്ഷകരുടെ തിരക്കാണ്.

വ്യത്യസ്തമായ അഭിനയ ശൈലിയും അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളിലെ തനിമയുമാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇത്രയധികം പ്രേക്ഷകശ്രദ്ധ നേടാനുള്ള കാരണം. താരത്തിന്റെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. 80കളുടെ തുടക്കത്തിലാണ് മമ്മൂട്ടി മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. പിന്നീട് ഇങ്ങോട്ടുള്ള വളർച്ച എന്ന് പറയുന്നത് ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു. മൂന്നു പതിറ്റാണ്ടുകളിലേറെയായി സിനിമാ മേഖലയിൽ സജീവ സാന്നിധ്യമായ ഇദ്ദേഹം

Actor Mammootty Mother Fatima Ismail Passed Away Viral Entertainment News Malayalam

മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും, 12 തവണ ഫിലിംഫെയർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഡോക്ടറേറ്റ്, പത്മശ്രീ തുടങ്ങിയ ആദരവുകളും ഇദ്ദേഹത്തെ തേടി എത്തിയിരുന്നു. മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ തന്നെ 70കളിലും വിട്ടുമാറാത്ത താരത്തിന്റെ യുവത്വത്തെ കുറിച്ചാണ് പ്രേക്ഷകർ ആദ്യം ആലോചിക്കാറുള്ളത്. ഇപ്പോഴിതാ വളരെ വിഷമകരമായ ഒരു വാർത്തയാണ് പുറത്തു വരുന്നത്. മമ്മൂട്ടിയുടെ ഉമ്മ മര ണപ്പെട്ടു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

93 വയസ്സായിരുന്നു. ഉമ്മയുടെ പേരാണ് ഫാത്തിമ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചയോടെ ആയിരുന്നു അന്ത്യം. ഫാത്തിമയുടെയും, ഇസ്മായിലിന്റെയും മൂത്ത മകനാണ് മമ്മൂട്ടി. അഞ്ചു സഹോദരങ്ങളാണ് ഇദ്ദേഹത്തിന് ഉള്ളത്. ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ എന്നിവരുടെ മുത്തശ്ശി കൂടിയാണ് ഫാത്തിമ. നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ ഉമ്മക്ക് ആദരാഞ്ജലികൾ നേരുന്നത്.

5/5 - (1 vote)
You might also like