ദുൽഖറിന്റെ നായികയായി ചക്കിയെ ആണ് ആദ്യം വിളിച്ചത്.. ആ വേഷമാണ് കല്യാണി പ്രിയദർശൻ ചെയ്തതെന്ന് ജയറാം.!! | Jayaram talks about daughter Malavika

Jayaram talks about daughter Malavika : മൂന്ന് വർഷത്തിന് ശേഷം മലയാള സിനിമയിലേക്ക് വന്നിരിക്കുകയാണ് നടൻ ജയറാം. ഏപ്രിൽ 29 ന് റിലീസ് ചെയ്ത സത്യൻ അന്തിക്കാട് ചിത്രം ‘മകൾ’ ആണ് ജയറാമിന്റെ പുതിയ ചിത്രം. ജയറാം – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ 17-ാമത്തെ ചിത്രമാണ് ഇതെങ്കിലും, നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിച്ചത് എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

ഇപ്പോൾ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി Ginger Media Entertainments യൂട്യൂബ് ചാനലിന് നൽകിയ ജയറാമിന്റെ അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ 34 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ കുടുംബചിത്രങ്ങളിൽ നായകനായ നടൻ താനായിരിക്കുമെന്നാണ് ജയറാം പറയുന്നത്. അത്തരം സിനിമകളാണ് തന്നെ ഇപ്പോഴും ഈ ഇൻഡസ്ട്രിയിൽ നിലനിർത്തുന്നതെന്നും, അതുകൊണ്ടാണ് വീണ്ടുമൊരു കുടുംബചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും ജയറാം പറഞ്ഞു.

Jayaram talks about daughter Malavika
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഒരുപാട് സിനിമകൾ വന്നിട്ടുണ്ടെങ്കിലും, 16-17 വയസ്സ് വരുന്ന ഒരു മകളും അച്ഛനും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ കഥയാണ് ‘മകൾ’ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ജയറാം വെളിപ്പെടുത്തി. ചിത്രത്തിന്റെ വിശേഷങ്ങൾക്ക് പുറമെ തന്റെ മകളുടെ വിശേഷങ്ങളും ജയറാം പങ്കുവെച്ചു. ചക്കി എന്നാണ് ജയറാം തന്റെ മകളെ വിളിക്കുന്നത്. മാളവിക ജയറാം എന്നാണ് യഥാർത്ഥ പേര്.

ചക്കി ഉടനെ സിനിമയിലേക്ക് വരുമോ എന്ന അവതാരകന്റെ ചോദ്യത്തിന്, ഈ വർഷം ഉണ്ടാകും എന്നാണ് ജയറാം മറുപടി പറഞ്ഞത്. “അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലേക്ക് ചക്കിയെ ആണ് അവർ ആദ്യം സമീപിച്ചിരുന്നത്. അവൾ ചെന്നൈയിൽ പോയി കഥയും കേട്ടു. പക്ഷെ, താൻ മെന്റലി പ്രിപയേഡ് അല്ല എന്ന് പറഞ്ഞ് ചക്കി ഒഴിയുകയായിരുന്നു. അങ്ങനെയാണ്‌ ആ വേഷം കല്യാണി ചെയ്തത്. എങ്കിലും ഈ വർഷം തന്നെ ചക്കി സിനിമയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു,” ജയറാം പറഞ്ഞു.

You might also like