ഏതു നാട്ടിൽ പോയാലും എത്ര വലിയ സദസ്സിനെ ആണെങ്കിലും കയ്യിലെടുക്കാൻ ജയറാമേട്ടന് നിമിഷങ്ങൾ മതി !! | Jayaram mimics Ponniyan Selvan team
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം ആണ് ജയറാം. അപരൻ എന്ന സിനിമയിലൂടെ ജയറാമിന്റെ മികച്ച വരവ് പ്രേക്ഷകർ ഏറ്റെടുത്തു. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ജയറാം സജീവം ആണ് മിമിക്രിയിലൂടെ ആണ് താരത്തിന്റെ സിനിമയിലേക്കുള്ള വരവ്. ജയറാമിന്റെ മിമിക്രിക്ക് ഇന്നും ആരാധകർ ഏറെ ആണ്. ആ മിമിക്രി ഇന്നും അദ്ദേഹം തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ല.
ഏത് സ്റ്റേജ് പ്രോഗ്രാമുകൾ ഉണ്ടെങ്കിലും താരത്തിന്റെ മിമിക്രി നിർബന്ധം ആണ്. രസകരമായ ഭാഷ ശൈലിയിലൂടെയും സംഭാഷണ ശൈലിയിലൂടെയും സദസ്സിനെ കയ്യിലെടുക്കാൻ പ്രത്യേക കഴിവ് തന്നെ ഉണ്ട്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ പെട്ടന്ന് സാധിക്കാറുണ്ട്. താരം പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ആണ് പൊന്നിയിൻ സെൽവൻ. ഇതിഹാസ സംവിധായകൻ മണിരത്നം സംവിധാനം ചെയുന്ന ചിത്രത്തിൽ വിക്രം, കാർത്തിക്, ഐശ്വര്യ റായി, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇപ്പോഴിതാ സെപ്റ്റംബർ 30ന് റിലീസ് ആവുന്ന പൊന്നിയിൻ സെൽവന്റെ പ്രൊമോഷൻ പ്രോഗ്രാമിന് ഇടയിൽ ജയറാം വേദിയിൽ അവതരിപ്പിച്ച മിമിക്രി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. എ. ആർ റഹ്മാൻ മ്യൂസിക്കിൽ വരുന്ന സിനിമ കൂടിയാണ് പൊന്നിയിൻ സെൽവൻ. മണിരത്നം എ,ആർ റഹ്മാൻ കോംബോ എന്നും പ്രേക്ഷകരെ അതിശയിപ്പിച്ചിട്ടേ ഉള്ളു. അതുകൊണ്ട് തന്നെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെ ആണ് പ്രേക്ഷകർക്കിടയിൽ.
സിനിമയുടെ ആദ്യ ഭാഗം ആണ് ഇപ്പോൾ പുറത്ത് ഇറങ്ങുന്നത്. കൽക്കിയുടെ ഇതേ പേരിലുള്ള തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നടൻ പ്രഭുവിനൊപ്പം ക്യാരാവാൻ പങ്കിട്ടപ്പോൾ ഉണ്ടായ രസകരമായ അനുഭവമാണ് മിമിക്രിയായി ജയറാം സദസിൽ അവതരിപ്പിച്ചത്. പ്രഭുവിനൊപ്പം വിക്രമും രജനി കാന്തും മണിരത്നവും ഐശ്വര്യ റായിയുമെല്ലാം മനസ്സറിഞ്ഞു ചിരിക്കുന്നത് വിഡിയോയോയിൽ കാണാം.
Hilarious mimicry by Jayaram sir 🤣
Prabhu sir got played out by sir
🤣🤣 #PonniyanSelvan1 #PS1 pic.twitter.com/MprOGey5i6— AK ! LIV n LET LIV !! (@ajithkanth009) September 26, 2022