ജനിച്ച് 15 ദിവസം കഴിഞ്ഞപ്പോൾ വലിയ സന്തോഷം ഞങ്ങളെ വിട്ടുപോയി!! ആ വേദന ഒരു കാലത്തും മാറില്ല.. ഗിന്നസ് പക്രു.!! | Guinness Pakru revealed the most crucial moments in his life

പക്രു എന്ന പേര് മലയാള സിനിമയ്‌ക്കൊപ്പം ചേർത്ത് വെച്ചിട്ട് ഒരുപാട് വർഷങ്ങൾ കടന്നുപോയി. അന്നും ഇന്നും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. നടന്‍ എന്നതിലുപരി സംവിധായകന്‍ കൂടിയായി മാറിയ താരം കലാരംഗത്തു തന്നെ എല്ലാവര്‍ക്കും മാതൃകയാണ്. ഇപ്പോഴിതാ കുടുംബസമേതം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് താരം. ഭാര്യ ഗായത്രിയുടെയും മകള്‍ ദീപ്ത കീര്‍ത്തി യുടെയും കൂടെ യൂട്യൂബ് ചാനലില്‍ പുതിയ വീഡിയോയുമായിട്ടാണ് നടന്‍

ആരാധകർക്ക് മുന്നിൽ എത്തിയത്. പലപ്പോഴും ഓരോ ചോദ്യങ്ങള്‍ക്കും മറുപടി പറയണമെന്ന് വിചാരി ച്ചിരുന്നെങ്കിലും അത് നടന്നില്ല. ഇപ്പോള്‍ ഭാര്യയും മകളും ഇത് ചെയ്യാമെന്ന് പറുയകയായിരുന്നു. അങ്ങനെ യാണ് കുടുംബസമേതം താന്‍ എത്തിയതെന്നും പക്രു തന്റെ വീഡിയോയിൽ പറയുന്നു. ആരാധകരുടെ ഓരോ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടികള്‍ നല്‍കിയതിനൊപ്പം തന്റെ ജീവിതത്തിലെ വളരെ നിര്‍ണായകമായ സന്ദര്‍ഭങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു.

Guinness Pakru revealed the most crucial moments in his life.
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വിശദമായി വായിക്കാം.. ഭാര്യയുടെ പേര് ഗായത്രി എന്നാണെങ്കിലും സിമി എന്നാണ് ഞാന്‍ വിളിക്കുന്നത്. സിമിയാണ് ആദ്യം ചോദ്യങ്ങളുമായി എത്തിയത്. പ്രിയപ്പെട്ട ഭക്ഷണം അമ്മ ഉണ്ടാക്കുന്ന അവിയലും മീന്‍ കറിയുമൊക്കെ ആണ്. ചില ഭക്ഷണങ്ങൾ അമ്മമാർ ഉണ്ടാക്കിയാൽ മാത്രമേ അതിന് രുചികൂടൂ എന്നും താരം തുറന്നു പറയുന്നു. മാത്രമല്ല ഭാര്യ സിമി നല്ലൊരു പാചകക്കാരി ആണെന്നും കൂട്ടിച്ചേർക്കുന്നു. അമ്മയുണ്ടാ ക്കുന്ന അതേ മീൻകറി ഭാര്യയെ ഉണ്ടാക്കാൻ അമ്മ പഠിപ്പിച്ചിട്ടുണ്ട്

എന്ന് രസകരമായി തന്നെ പക്രൂ തന്നെ ആരാധകരോട് വെളിപ്പെടുത്തുന്നു. അടുത്ത എപ്പിസോഡില്‍ മകള്‍ ദീപ്ത കീര്‍ത്തി ഉണ്ടാക്കുന്ന മീന്‍ കറിയുടെ വീഡിയോ ഇടാമെന്നും താരം പറഞ്ഞിരുന്നു. പക്രുവിന്റെയും ഗായത്രി യുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങളെ കുറിച്ചും ചോദ്യം വന്നിരുന്നു. ‘കല്യാണം കഴിഞ്ഞതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് വലിയൊരു സന്തോഷ വാര്‍ത്ത ഉണ്ടാവുന്നത്. ഞങ്ങള്‍ക്കൊരു മകളുണ്ടായി എന്നതാണ് അത്.

ഞങ്ങള്‍ രണ്ടാളെയും സംബന്ധിച്ച് അത് വലിയ സന്തോഷം കിട്ടിയ കാര്യം ആയിരുന്നു.പക്ഷേ ഈ ചോദ്യം പോലെ തന്നെ ആ മകളെ നഷ്ടപ്പെട്ടു എന്നതാണ് ഏറ്റവും വേദനയുണ്ടായ കാര്യം. ജനിച്ച് 15 ദിവസം കഴിഞ്ഞ് ആ മകള്‍ പോയി. ആ അവസ്ഥയെ ഞങ്ങളങ്ങ് തരണം ചെയ്തു. അതൊക്കെ എങ്ങനെയാണെന്ന് ഇപ്പോഴും ആലോ ചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്നുമായിരുന്നു പക്രു പറഞ്ഞത്. ആ നഷ്ടപ്പെട്ടതിന്റെ വേദന ഒരു കാലത്തും മാറില്ലെന്നും താരം പറയുന്നു. ഒട്ടുമിക്ക എല്ലാ പ്രേക്ഷകരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകി കൊണ്ടാണ് വീഡിയോ അവസാനിക്കുന്നതും.

You might also like