ആൾ ഇത്തിരി കുറുമ്പത്തിയാ.. ‘അച്ഛാ പോകല്ലേ.. എടാ കള്ളാ പോകല്ലേ..’ ദിലീപിനെ പൊട്ടിച്ചിരിപ്പിച്ച് മഹാലക്ഷ്മി ഡയലോഗ്; മഹാലക്ഷ്മിയെ കുറിച്ച് വാചാലനായി ദിലീപ്.!! |Actor Dileep talks about Mahalakshmi | Dileep | Kavya Madhavan | Mahalakshmi Dileep | Meenakshi Dileep | Kavya Dileep | Dileep Daughter | Kavya Daughter | Mammatty

ഇടക്കാലത്ത് ഏറെ വിവാദങ്ങളിൽ പെട്ട താരം കുടുംബമാണ് ദിലീപിന്റെ. ദിലീപിന് ഉണ്ടായിരുന്ന ജനപ്രിയ നായകൻ പദവിക്ക് ചെറിയ മങ്ങൽ ഏൽക്കാൻ വിവാദങ്ങൾ കാരണം ആയെങ്കിലും ഇന്നും ദിലീപിനെയും കുടുംബത്തെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ സന്തോഷം ആണ്.

Mahalakshmi Dileep

നടിയും നർത്തകിയുമായ ഭാര്യ കാവ്യാമാധവനും മക്കളായ മഹാലക്ഷ്മിയും മീനാക്ഷിയും അടങ്ങുന്നതാണ് ദിലീപിൻറെ കുടുംബം. തന്റെയും കുടുംബത്തെയും വിശേഷങ്ങൾ ദിലീപ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നാദിർഷാ സംവിധാനം ചെയ്ത കേശു ഈ വീടിൻറെ നാഥൻ എന്ന ചിത്രമാണ് ദിലീപിൻറെതായി പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഉർവശി ആണ് ചിത്രത്തിൽ ദിലീപിന്റെ നായിക.

ഒരു മുഴുനീള ഫാമിലി entertainer റായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സുമേഷ് പാഴൂർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിൻറെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ദിലീപ്. കഴിഞ്ഞ ദിവസം ചിത്രത്തിൻറെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ദിലീപ് മകൾ മഹാലക്ഷ്മിയെ കുറിച്ച് വാചാലനായിരുന്നു.

Mahalakshmi Dileep1

കുസൃതി കുടുക്കയാണ് മഹാലക്ഷ്മി എന്നാണ് ദിലീപ് പറയുന്നത്. യാത്ര പോകാൻ അവൾക്ക് ഭയങ്കര ഇഷ്ടം. ആര് എവിടെ പോകാൻ ഇറങ്ങിയാലും അപ്പോൾ കൂടെ പോകാൻ തുടങ്ങും. കഴിഞ്ഞ ദിവസം ഞാൻ ഷൂട്ടിന് പോകാനിറങ്ങിയപ്പോൾ ‘അയ്യോ അച്ചാ പോകല്ലേ’ എന്ന് പറഞ്ഞു പുറകെ ഓടി വന്നു. ഞാൻ അത് കേൾക്കാതെ പോയപ്പോൾ അവൾ പറയുക ‘അയ്യോ കള്ളാ അച്ഛാ പോവല്ലേ’ എന്ന്. എനിക്ക് അത് കേട്ടപ്പോൾ ചിരിവന്നു.

ഫോണിൽ കാർട്ടൂൺ ചാനലുകൾ ഒക്കെ അവൾ സ്ഥിരമായി കാണാറുണ്ട്. അതുകേട്ട് പഠിക്കുന്നത് ആണെന്ന് തോന്നുന്നു. കേശുവിലെ നാരങ്ങാമിഠായി എന്ന സോങ് അവൾക്ക് വളരെ ഇഷ്ടമാണ്. ഇടയ്ക്ക് അത് കേൾക്കാൻ വരും ഞാൻ ഐപാഡിൽ സേവ് ചെയ്തു വച്ചിട്ടുണ്ട്. കേശു സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി ഞാൻ വീട്ടിൽ ചെന്നപ്പോൾ അവൾക്ക് ഒരു വലിയ പായ്ക്കറ്റ് നാരങ്ങാമിഠായിയും കൊണ്ട് ആണ് ചെന്നത് എന്ന് ദിലീപ് പറയുന്നു.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe