യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി.. ചടങ്ങിൽ തിളങ്ങി ടോവിനോയും കുടുംബവും.!! | Actor Dheeraj Denny Wedding

Actor Dheeraj Denny Wedding : മലയാള സിനിമയിലെ യുവനടൻമാരായ ടോവിനോയുടെയും നിവിൻ പോളിയുടെയും ബന്ധുവായ ധീരജ് ഡെന്നി വിവാഹിതനായി. മലയാള സിനിമയിലെ യുവതാരം എന്നറിയപ്പെടുന്ന ധീരജിന്റെ വിവാഹം കഴിഞ്ഞ ദിവസം ആയിരുന്നു. വിവാഹത്തെ സംബന്ധിച്ച് യാതൊരു വിവരങ്ങളും ധീരജ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നില്ല. എങ്കിൽ കൂടിയും ധീരജിന് ആശംസകൾ അറിയിച്ചു കൊണ്ട് ടോവിനോ ഇൻസ്റ്റഗ്രാമിൽ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം നടന്നത്. ടോവിനോയുടെ അച്ഛനും അമ്മയും ഭാര്യയും മക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇവരെ കൂടാതെ നടിമാരായ ആദ്യ പ്രസാദ്, അപർണ ബാലമുരളി എന്നിവരും ചടങ്ങിൽ എത്തിയിരുന്നു. കുടുംബക്കാരും ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ഒത്തു ചേർന്ന് ചേർന്ന് കളർ ആക്കിയ കല്യാണത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

Actor Dheeraj Denny Wedding

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കർണൻ നെപ്പോളിയൻ ഭഗത് സിംഗ്, മൈക്കൽ കോഫി കഫെ തുടങ്ങി ഒരുപിടി സിനിമകളിൽ നായകനായി എത്തുവാൻ സാധിച്ച ധീരജ് കൂടുതലും ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിൽ തിളങ്ങിയിട്ടുള്ളത്. ബാംഗ്ലൂരിൽ ഇൻസ്ട്രമെന്റഷൻ എൻജിനീയർ ആയി ജോലി ചെയ്യുമ്പോഴാണ് താരം സിനിമയിലേക്കുള്ള തൻറെ കടന്നുവരവ് രേഖപ്പെടുത്തുന്നത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പള്ളി ഗ്രൂപ്പിൽ ചേർന്ന ശേഷമാണ് തനിക്ക് അഭിനയമോഹം തുടങ്ങിയതെന്ന് ധീരജ് മുൻപ് പറഞ്ഞിട്ടുണ്ട്.

ധീരജിൻറെ അച്ഛൻറെ സഹോദരൻറെ മകനാണ് നിവിൻപോളി. ധീരജിൻറെ അമ്മയുടെ സഹോദരൻറെ മകനാണ് ടോവിനോ. വിവാഹ വാർത്ത പുറത്തു വന്നതോടെ നിരവധി പേരാണ് ഇപ്പോൾ ധീരജിനും പ്രിയതമയ്ക്കും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങളും വിവരങ്ങളും ഉടൻ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികളും ആരാധകരും.

You might also like