ഈ കുട്ടി താരത്തെ മനസ്സിലായോ.? ലാലേട്ടൻറെ നെഞ്ചോട് ചേർന്നിരുന്ന് മലയാളികളുടെ പ്രിയതാരം.!! | Actor childhood picture with Mohanlal

Actor childhood picture with Mohanlal : മലയാള സിനിമാ ലോകത്ത് താര ജാഡകൾ തെല്ലും ഇല്ലാത്ത താരപുത്രൻ ആണ് പ്രണവ് മോഹൻലാൽ. ഒരുപക്ഷേ സിനിമാലോകത്ത് ഹേറ്റേഴ്സ് ആരുമില്ലാത്ത ഒരു താരം ആര് എന്ന് ചോദിച്ചാൽ അത് പ്രണവ് മോഹൻലാൽ തന്നെയാണ്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ മകൻ ആണെങ്കിലും ആ ഭാവം തെല്ലുമില്ലാതെ ആണ് പ്രണവ് മോഹൻലാൽ മറ്റുള്ളവരുമായി ഇടപഴകാറ്. ആൾക്കൂട്ടത്തിൽ നിന്നും ആരവങ്ങളിൽ നിന്നും എപ്പോഴും ഒഴിഞ്ഞുമാറാൻ ആഗ്രഹിക്കുന്ന

പ്രണവിന് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഇഷ്ടം നേടാൻ സാധിച്ചു. കുട്ടിക്കാല ത്തുതന്നെ ബാലതാരമായി അഭിനയിച്ചു തുടങ്ങിയെങ്കിലും പ്രണവ് നായക കഥാപാത്രമായി എത്തിയ ആദ്യ സിനിമ ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി ആയിരുന്നു. ചിത്രത്തിൽ പ്രണവിന്റെ അഭിനയം വേറിട്ടുനിന്നു എങ്കിലും പ്രണവിലെ അഭിനയപ്രതിഭയെ മലയാളികൾ യഥാർത്ഥത്തിൽ തിരിച്ചറിഞ്ഞത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ ആണ്. ചിത്രത്തിൽ പ്രണവ്

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Pranav Mohanlal (@pranavmohanlal)

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കൈകാര്യം ചെയ്ത് അരുൺ നീലകണ്ഠൻ എന്ന കഥാപാത്രം അത്ര വേഗത്തിൽ ഒന്നും മലയാളികളുടെ മനസ്സിൽ നിന്നും മാഞ്ഞു പോകില്ല. പ്രണയവും വിരഹവും സൗഹൃദവും കലഹവും എല്ലാം അതിമനോഹരമായാണ് താരം പകർന്നാടിയത്. പൊതുവേദികളിലും സിനിമാ പ്രമോഷൻ ചടങ്ങുകളിലും പ്രണവിന്റെ സാന്നിധ്യം വളരെ അപൂർവമായേ കാണാറുള്ളൂ. യാത്രകളെ ഏറെ സ്നേഹിക്കുന്ന പ്രണവ് ഹൃദയം ചിത്രത്തിൻറെ ചിത്രീകരണം അവസാനിച്ചതും തന്റെ യാത്രകൾക്ക് തുടക്കം കുറിച്ചിരുന്നു.

അതുകൊണ്ടുതന്നെ ഹൃദയത്തിൻറെ വിജയാഘോഷങ്ങളിൽ ഒന്നും പ്രണവിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ആർക്കും പിടികൊടുക്കാതെ പായുന്ന താരപുത്രന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ഏറെ ആഘോഷം ആകാറുണ്ട്. ഇപ്പോഴിതാ പ്രണവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത രണ്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ആദ്യ ചിത്രം ലാലേട്ടൻറെ നെഞ്ചോട് ചേർന്നിരിക്കുന്ന കുഞ്ഞു പ്രണവിന്റെതാണ്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Pranav Mohanlal (@pranavmohanlal)

ചിത്രത്തിന് താഴെ ലാലേട്ടൻ ഉൾപെടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. രണ്ടാമത്തെ ചിത്രത്തിൽ ചെറിയൊരു ആനക്കുട്ടിയുടെ പ്രതിമയുടെ പുറത്തിരിക്കുന്ന കുറുമ്പനായ പ്രണവ് ആണ്. ഈ ചിത്രങ്ങൾ കണ്ട ആരാധകർ താരത്തിന് പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു. ഒടുവിൽ വീട്ടിലെത്തി അല്ലേ എന്നു തുടങ്ങി നിരവധി രസകരമായ കമൻറുകളുമായാണ് ആരാധകർ പ്രണവ് മോഹൻലാലിൻറെ പോസ്റ്റിനെ സ്വീകരിച്ചിരിക്കുന്നത്.

You might also like