ലക്സസ് എസ്.യു.വി സ്വന്തമാക്കി നടൻ ബാലു വര്‍ഗീസ്.. ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!! | Actor Balu Varghese Bought Lexus NX 300h

Actor Balu Varghese Bought Lexus NX 300h Malayalam : ടൊയോട്ടയുടെ പ്രീമിയം വാഹന വിഭാഗമായ ലെക്സസിന്റെ ഹൈബ്രിഡ് എസ്.യു.വി. സ്വന്തമാക്കി നടൻ ബാലു വർഗീസ്. കേരളത്തിലെ മുൻനിര പ്രീമിയം സെക്കൻഡ് ഹാൻഡ് കാർ വിതരണക്കാരായ റോഡ് വേയ്സിൽ നിന്നാണ് ബാലു തന്റെ പുതിയ വാഹനം സ്വന്തമാക്കിയത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എത്തിയാണ് ബാലു വാഹനം ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ലെക്സസ് എൻ.എക്സ്.300 എച്ച് ഹൈബ്രിഡ് എസ്.യു.വിയാണ് ബാലു വർഗീസ് വാങ്ങിയിരിക്കുന്നത്. 2021-ൽ എൻ.എക്സ് 350 എച്ച് എന്ന പുതിയ മോഡൽ ലെക്സസ് എത്തിച്ചതിന് പിന്നാലെ വാഹനത്തെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. അതേസമയം, ബാലു സ്വന്തമാക്കിയ വാഹനം ഏത് വർഷം നിർമിച്ചതാണെന്നും വിലയും ഉൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല. പ്രീമിയം ശ്രേണിയിൽ വരുന്ന വാഹനമായതിനാൽ ആഡംബരമാണ് ഈ വാഹനത്തിന്റെ മുഖമുദ്ര.

Actor Balu Varghese Bought Lexus NX 300h

കരുത്തിനും തുല്യപ്രാധാന്യം നൽകിയിട്ടുള്ള വാഹനത്തിൽ 2.5 ലിറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറുമാണ് പ്രവർത്തിക്കുന്നത്. 65 ലക്ഷം രൂപയോളമായിരുന്നു പിൻവലിക്കുന്ന കാലത്ത് വാഹനത്തിന്റെ വിലയെന്നാണ് വിവരം. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ എലീനയും അഭിനയത്രിയാണ്. 2020 ഫെബ്രുവരിയിലായിരുന്നു ബാലുവും ഐലീനയും വിവാഹിതരായത്.

സൗന്ദര്യ മത്സരങ്ങളിലൂടെയാണ് ഐലീന മോഡലിങ് രംഗത്ത് എത്തിയത്. പിന്നീട് ‘വിജയ് സൂപ്പറും പൗർണ്ണമിയും’ ചിത്രത്തിൽ വേഷമിട്ടു. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ബാലുവും അഭിനയിച്ചിരുന്നു. അവിടെ തുടങ്ങിയ സൗഹൃദം വിവാഹത്തിൽ എത്തുകയായിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്. കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ് ബാലു. കുടുംബാംഗങ്ങള്‍ സിനിമാ പ്രവര്‍ത്തകര്‍ ആയത് എനിക്ക് കരിയറില്‍ പലപ്പോഴും സഹായിച്ചിട്ടുണ്ടെന്ന് ബാലു പറയാറുണ്ട്.

Rate this post
You might also like