ഇത് അതിജീവനത്തിന്റെ പുഞ്ചിരി! എലിസബത്തിനെ ചേർത്തു പിടിച്ച് ആശുപത്രിയിൽ നിന്നും നടൻ ബാല.!! | Actor Bala With Wife Elizabeth After Surgery Viral Entertainment News Malayalam

Actor Bala With Wife Elizabeth After Surgery Viral Entertainment News Malayalam

Actor Bala With Wife Elizabeth After Surgery Viral Entertainment News Malayalam : മലയാളി അല്ലാതെയിരുന്നിട്ട് കൂടി മലയാളി സിനിമ പ്രേക്ഷകരുടെ ഇടനെഞ്ചിൽ കൂടുകൂട്ടിയ താരമാണ് ബാല. തമിഴ്നാട്ടിൽ നിന്നും മലയാളികളുടെ മനസ്സിലേക്ക് ചേക്കേറുവാൻ താരത്തിന് അധികസമയം ഒന്നും വേണ്ടിയിരുന്നില്ല. നിരവധി ചിത്രങ്ങളിൽ നായകനായും പ്രതിനായകനായും ഒക്കെ തിളങ്ങിയ അദ്ദേഹത്തിൻറെ കഥാപാത്രങ്ങളൊക്കെ എന്നും മലയാളികൾ സ്നേഹത്തോടെ നോക്കി കാണുന്നവ തന്നെയാണ്. പുതിയ മുഖം എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഉൾപ്പെടെയുള്ളവ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്തവയാണ്.

കുറച്ച് ചിത്രങ്ങളിൽ മാത്രമേ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളൂ എങ്കിൽ പോലും അവയൊക്കെ ശക്തമായതും എന്നും സിനിമ പ്രേമികൾ ഓർത്തിരിക്കുന്നവയും ആണ്. അടുത്ത ദിവസങ്ങളിലാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചത് മുതലുള്ള എല്ലാ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞ് നിന്നിരുന്നു. ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്താണ് താരം ആശുപത്രിയിലായ വിവരം ആദ്യം തുറന്നു പറഞ്ഞത്.

Actor Bala With Wife Elizabeth After Surgery Viral Entertainment News Malayalam

പിന്നീട് താരത്തെ കാണാൻ എത്തിയ മറ്റു സഹതാരങ്ങൾ ഉൾപ്പെടെയുള്ളവർ ബാലയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി സോഷ്യൽ മീഡിയയിൽ കുറിക്കുകയുണ്ടായി. താരം പൂർണ്ണ ആരോഗ്യവാനായി തിരികെ വരുന്നു എന്ന് അടക്കമുള്ള വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഇപ്പോൾ താരത്തിന്റെ തന്നെ ഏറ്റവും പുതിയ പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ആശുപത്രി കിടക്കയിൽ നിന്ന് ഭാര്യ എലിസബത്തിനെ ചേർത്തു പിടിച്ചു കൊണ്ടുള്ള പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഇരുവരുടെയും വിവാഹ വാർഷികത്തിന്റെ ചിത്രങ്ങളും

ആശുപത്രിയിൽ നിന്ന് ബാല തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ് എങ്കിലും ആശുപത്രിയിൽ നിന്ന് മടങ്ങാത്ത താരം ഈസ്റ്റർ ദിനത്തിൽ തന്റെ പ്രിയപ്പെട്ടവർക്കുള്ള ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അല്പം വൈകിയെങ്കിലും നിങ്ങൾക്ക് ഈ സന്തോഷവാർത്ത പങ്കുവയ്ക്കാതെ വയ്യ എന്ന് പറഞ്ഞു കൊണ്ടായിരുന്നു താരം എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നത്. താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. എത്രയും പെട്ടെന്ന് താരം പൂർണ ആരോഗ്യവാനായി വീണ്ടും സിനിമയിൽ സജീവമാകട്ടെ എന്നാണ് അധികവും ആളുകൾ കുറിക്കുന്നത്.

5/5 - (1 vote)
You might also like