ഇനി ആ സർപ്രൈസ് പൊളിക്കാൻ സമയമായി.. 40 വയസ്സിൽ 4ാം തിയ്യതിയാണ് ആ സത്യം അറിഞ്ഞത്; നടൻ ബാലയ്ക്ക് ഇനി സന്തോഷ നാളുകൾ.!! | Actor Bala Latest Video Goes Viral News Malayalam

Actor Bala Latest Video Goes Viral News Malayalam

Actor Bala Latest Video Goes Viral News Malayalam : പ്രേക്ഷകരുടെ പ്രിയതാരമാണ് ബാല. കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിലും വാർത്തകളിലും മറ്റുമായി നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിത്വമാണ് ഇദ്ദേഹം. കരൾ രോഗ സംബന്ധമായി ആശുപത്രിയിൽ അഡ്മിറ്റ് ആയ ബാലയുടെ വിശേഷങ്ങൾ ആയിരുന്നു പ്രേക്ഷകർ അറിഞ്ഞു കൊണ്ടിരുന്നത്. എന്നാൽ ഇപ്പോഴതാ രോഗത്തിൽ നിന്നെല്ലാം മുക്തി നേടി വീണ്ടും ജീവിതത്തിലേക്കും സിനിമയിലേക്കും ബാല തിരിച്ചു വരികയാണ് എന്ന വാർത്തകളാണ് പ്രേക്ഷകരെ തേടിയെത്തിയിരിക്കുന്നത്.

ബാല തന്നെയാണ് ഈ വിശേഷം തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇനി നിങ്ങൾക്ക് അടുത്ത് തന്നെ എന്നെ സിനിമയിൽ കാണാം. തന്റെ ആരോഗ്യത്തിന് പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. ഈ വാക്കുകൾ പറഞ്ഞു കൊണ്ടാണ് താരം ഫേസ്ബുക്കിൽ എത്തിയത്. രണ്ടു മാസങ്ങൾക്ക് ശേഷമാണ് വീട്ടിലെത്തിയത് എന്നും നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകണം എന്നും ബാല പറഞ്ഞു. നിങ്ങളോട് നേരിട്ട് വന്ന് സംസാരിക്കുമെന്ന് കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു,

Actor Bala Latest Video Goes Viral News Malayalam

നിങ്ങളുടെ എല്ലാവരുടെയും സത്യസന്ധമായ പ്രാർത്ഥനയും അനുഗ്രഹവും കൊണ്ടാണ് എനിക്ക് വീണ്ടും പുതിയൊരു ജീവിതം തിരിച്ചു കിട്ടിയത്. ജീവിതത്തിൽ വിജയിക്കാൻ പറ്റാത്തതായി ഒരു കാര്യമേ ഉള്ളൂ അത് എന്നെ സംബന്ധിച്ചിടത്തോളം സ്നേഹമാണ്. ഇത്രയും അധികം ആളുകൾ എന്നെ സ്നേഹിക്കുന്നു എന്ന് നാലാം തീയതിയാണ് ഞാൻ മനസ്സിലാക്കിയത്. എന്നെ സ്നേഹിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഏതൊരു നിമിഷവും എന്തും ഏതൊരു മനുഷ്യനും എന്തും സംഭവിക്കാം

അത് കോടീശ്വരൻ ആകട്ടെ ദരിദ്രനാകട്ടെ ഒരു സെക്കൻഡ് മതി എല്ലാം മതിയാക്കി പോകാൻ. ഇവിടെ ജാതിയോ മതമോ ഒന്നും തന്നെയില്ല. ഒരുപാട് കുട്ടികളുടെ പ്രാർത്ഥനയും എന്നോടൊപ്പം ഉണ്ടായിരുന്നു. ഇനിയും നല്ല രീതിയിൽ എനിക്ക് മുന്നോട്ടു പോകണം നല്ല സിനിമകൾ ചെയ്യണം ഒരുപാട് സർപ്രൈസുകൾ ഇനിയും ഉണ്ട്. എന്നാണ് ബാല പറയുന്നത്. ബാല പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ നിരവധി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എല്ലാവർക്കും സന്തോഷം നൽകുന്ന വാക്കുകളാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പക്കൽ നിന്നും ഉണ്ടായിരിക്കുന്നത്.

5/5 - (1 vote)
You might also like