എലിസബത്തിന് തിരിച്ചു കിട്ടിയത് തന്റെ പ്രാണനെ! ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ബാലയും എലിസബത്തും.!! | Actor Bala And Elizabeth Latest Happy News Malayalam

Actor Bala And Elizabeth Latest Happy News Malayalam

Actor Bala And Elizabeth Latest Happy News Malayalam : ചലച്ചിത്രതാരം ബാലയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും സജീവസാന്നിധ്യമായ നായകന്മാരിൽ ഒരാളാണ് നടൻ ബാല. നായിക വേഷങ്ങളേക്കാൾ ഏറെ വില്ലൻ പ്രാധാന്യമുള്ള വേഷങ്ങളാണ് ബാല സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. താൻ അവതരിപ്പിക്കുന്ന ഓരോ വേഷത്തെയും അതിന്റെ യഥാർത്ഥ തനിമയിൽ പ്രേക്ഷകർക്കു മുമ്പിൽ എത്തിക്കാൻ ഇദ്ദേഹത്തിനു സാധിക്കുന്നുണ്ട്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ബാലയുടെ വിശേഷങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലായ ബാലക്ക് കരൾ സംബന്ധമായ ചില അസുഖങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഉടൻ അദ്ദേഹത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്ക് മുൻപ് ഭാര്യയോടൊപ്പം വിവാഹ വാർഷികം ആഘോഷിക്കുന്ന ബാലയുടെ വീഡിയോകളും ആരാധകർ കണ്ടു കഴിഞ്ഞു.

Actor Bala And Elizabeth Latest Happy News Malayalam

ഭാര്യ എലിസബത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ എല്ലായിപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഈസ്റ്റർ ദിനത്തിൽ ഹോസ്പിറ്റലിൽ നിന്നും ഭാര്യയോടൊത്തുള്ള ഒരു ചിത്രവും ബാല പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ താരം ഷെയർ ചെയ്തിരിക്കുന്ന പുതിയ ഒരു ചിത്രമാണ് ആരാധകശ്രദ്ധ നേടുന്നത്. ഭാര്യ എലിസബത്തിനൊപ്പം ഒരു ഗ്ലാസ്സിൽ ജ്യൂസ് പങ്കിട്ട് ചിരിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇത്.

ആരോഗ്യ പ്രശ്നങ്ങളിൽ നിന്നെല്ലാം മോചിതനായ ഒരു വ്യക്തിയുടെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് നിന്നും വ്യക്തമാണ്. Thanks for All the prayers,With love and affection Enjoy our festival. Will come soon in video,Bala and ellu” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈദിന്റെ ഭാഗമായി ആരാധകർക്ക് ആശംസകൾ അറിയിച്ചു കൊണ്ടുള്ള ഒരു ചിത്രമാണിത്. നിരവധി പേരാണ് ചിത്രത്തിനു താഴെ ആശംസകൾ അറിയിച്ചുകൊണ്ടെത്തുന്നത്. ബാല പങ്കുവയ്ക്കുന്ന അടുത്ത യൂട്യൂബ് വീഡിയോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

5/5 - (1 vote)
You might also like