ഇത്തവണ ഞങ്ങളുടെ ഡാൻസ് ഇല്ല; അടുത്ത തവണ കൂടുതൽ മികവോടെ ഞങ്ങൾ ഒന്നിച്ച് ഡാൻസ് ചെയ്യും; ബാലയുടെ ഭാര്യ പറഞ്ഞത് കേട്ടോ !! | Actor Bala And Elizabeth Happy News Latest Malayalam

Actor Bala And Elizabeth Happy News Latest Malayalam : നിരവധി ചിത്രങ്ങളിലൂടെ മലയാളം തമിഴ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടൻ ആണ് ബാല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ ബാല ആശുപത്രിയിലാണ് എന്ന വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ അറിഞ്ഞത്. താരത്തിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന തരത്തിലുള്ള പ്രേക്ഷകരുടെ പ്രാർത്ഥനകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. താരം സമൂഹത്തിനുവേണ്ടി ചെയ്യുന്ന പലനല്ല കാര്യങ്ങളും പ്രേക്ഷകർക്ക് അറിയാവുന്നതാണ് .

താരം മോളി കണ്ണമാലിയെ സഹായിച്ചതും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ അറിഞ്ഞിരുന്നു. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നുള്ള നടൻ ബാലയുടെ മറ്റൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. താരത്തിന്റെ രണ്ടാം വിവാഹ വാർഷികത്തിന്റെ വിശേഷങ്ങൾ ആണ് ഇവ. ഭാര്യ എലിസബത്തിനൊപ്പം ആനിവേഴ്സറി കേക്ക് മുറിക്കുന്നതും മറ്റുമാണ് വീഡിയോയിൽ ഉള്ളത്.

Actor Bala

 

ബാലയോടൊപ്പം ബാലയുടെ ബന്ധുക്കളെയും ദൃശ്യങ്ങളിൽ കാണാം.ആശുപത്രിയിൽ വച്ചാണ് ഇത്തവണ വിവാഹ വാർഷിക ആഘോഷം.കരൾ രോഗബാധിതനായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വളരെ സങ്കീർണമായ അവസ്ഥയിലൂടെയാണ് താരം കടന്നുപോയത്. തനിക്ക് ഇനിയുള്ളത് ഒരു മേജർ ശസ്ത്രക്രിയ ആണെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.ആദ്യ വിവാഹ വാർഷികത്തിൽ ഞങ്ങൾ ഇരുവരും ചേർന്ന് ഡാൻസ് കളിച്ചിരുന്നു,

എന്നാൽ ഇത്തവണ ഡാൻസ് കളിക്കാൻ പറ്റിയില്ല, എന്നാൽ മൂന്നാം വിവാഹ വാർഷികത്തിൽ ഞങ്ങൾ ഒന്നിച്ച് ഡാൻസ് കളിക്കുമെന്ന് ഭാര്യ എലിസബത്ത് പറയുന്നതും വീഡിയോയിൽ ഉണ്ട്. എല്ലാം ദൈവമാണ് തീരുമാനിക്കുന്നത് എന്നും എല്ലാവരും പ്രാർത്ഥിക്കണം എന്നും ദമ്പതികൾ പറയുന്നു. നിരവധി ആരാധകർ ഇവർക്കുള്ള പ്രാർത്ഥനകളും ആശംസകളും ആയി വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്.

 

Rate this post
You might also like