Music : ഒരു നൂറുവട്ടം കേട്ടാലും മതിവരില്ല ഈ യുവ സംഗീത പ്രതിഭയുടെ പുല്ലാംകുഴൽ നാദവും ഗാനാലാപനവും.!! വീഡിയോ കാണാം.

“മലരേ മൗനമാ, മൗനമേ വേദമാ, മലർകൾ പേശുമാ..” എന്ന ഗാനം എല്ലാവർക്കും അറിയുന്നതായിരിക്കും. സംഗീതലോകത്തിന് ഒരുപാട് പാട്ടുകൾക്ക് ജീവൻ നൽകിയ അതുല്യ ഗായകനായ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നിരന്തര ശ്രമങ്ങളാണ് സംഗീത ലോകത്തിനു ‘മലരേ…മൗനമാ…’ എന്ന സൂപ്പർഹിറ്റ് ഗാനം സമ്മാനിച്ചത്.

എസ്.പി.ബിയുടെ ആ മാന്ത്രിക ശബ്ദം ഹൃദയം കൊണ്ടാണ് നമ്മൾ കേട്ടിരുന്നത്. “മലരേ മൗനമാ, മൗനമേ വേദമാ, മലർകൾ പേശുമാ..” എന്ന ഗാനത്തിന് മനോഹരമായ പുല്ലാംകുഴൽ നാദവും ഗാനാലാപനവും നൽകിയിരിക്കുകയാണ് അഭിജിത്ത് രാജേഷ് എന്ന യുവ സംഗീത പ്രതിഭ.

ഒരു നൂറുവട്ടം കേട്ടാലും മതിവരില്ല ഇദ്ദേഹത്തിന്റെ ഈ മനോഹരമായ ആലാപനം. ഗാനത്തിനൊപ്പം പുല്ലാംകുഴൽ വായിക്കുകയും ഒപ്പം ഗാനമാലപിക്കുകയും ചെയ്യുന്നുണ്ട് ഈ യുവ സംഗീതജ്ഞൻ. അതോടൊപ്പം female voice ഉം പരീക്ഷിക്കുന്നുണ്ട്. വീഡിയോ കാണാം.

1995 ൽ പുറത്തിറങ്ങിയ ‘കർണ’ എന്ന ചിത്രത്തിലെ ഈ ഗാനം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. എസ്‌പിബിയും എസ്. ജാനകിയും ചേർന്നാണ് ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത്. വിദ്യാസാഗർ ആയിരുന്നു ‘മലരേ…മൗനമാ…’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe