ആ കണ്ണാടിയിലെ പ്രതിബിംബം പ്രകാശിക്കുന്നുണ്ടോ.. സാരിയിൽ ഗ്ലാമർ ലുക്കിൽ അഭയ ഹിരണ്മയി.!! | Abhaya Hiranmayi Looks Damn Stunning In Latest Photoshoot
ആ കണ്ണാടിയിലെ പ്രതിബിംബം പ്രകാശിക്കുന്നുണ്ടോ.. സാരിയിൽ ഗ്ലാമർ ലുക്കിൽ അഭയ ഹിരണ്മയി.!! | Abhaya Hiranmayi Looks Damn Stunning In Latest Photoshoot
Abhaya Hiranmayi Looks Damn Stunning In Latest Photoshoot : ഗായികയായി എത്തി മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അഭയ ഹിരണ്മയി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗായിക എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് അഭയ. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇടയ്ക്കിടയ്ക്ക് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും നടത്തുന്ന ഒരാളാണ് അഭയ.
ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യും. ഇപ്പോഴിതാ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങളുമായാണ് അഭയ എത്തിരിക്കുന്നത്. സാരിയണിഞ്ഞ് അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് അഭയ പോസ്റ്റ് ചെയ്തിട്ടുള്ളത്. സിമ്പിൾ ലുക്കിൽ ഓർണമെൻസ് ഒന്നും ഇടാതെ ലീവ്ലെസ് ബ്ലൗസും കോട്ടൺ സാരിയുമണിഞ്ഞ് നിൽക്കുന്ന അഭയ ഇത്തവണയും പതിവ് പോലെ തന്നെ ബോള്‍ഡ് ലുക്കിലാണ് പോസ് ചെയ്തത്. കണ്ണാടിയിലുള്ള തന്റെ പ്രതിബിംബത്തേയും അഭയ ക്യാമറക്ക് മുൻപിലെ പോസ്സിൽ കൊണ്ട് വന്നിട്ടുണ്ട് ആ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അനന്തു ദാസ് ഫോട്ടോഗ്രാഫിയാണ് അഭയ്യുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. നീണ്ട അടിക്കുറിപ്പോടെയാണ് അഭയ ഹിരാണമായി തന്റെ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. രാത്രിയിൽ എങ്ങനെയെന്ന് ഞാൻ കണ്ടിട്ടുണ്ട്. അവളുടെ കുറവുകളുടെ ദൈർഘ്യം അളക്കാൻ അവൾ കണ്ണാടിയിൽ സ്വയം നോക്കും. അവളുടെ കണ്ണുകൾ മനുഷ്യത്വത്തിന്റെ അഗാധമായ സ്വാദിലേക്ക് തിരിയുന്നത് ഞാൻ കണ്ടു. അത് പ്രകാശ കിരണങ്ങൾ മാത്രമാണ്. അത് അവളുടെ മുഖത്ത് മിന്നിമറയുന്നു, അവളുടെ മുഖത്ത് യഥാർത്ഥ ഫീലിംഗ്സ് ഞാൻ കാണുന്നു.
അവളുടെ മനസ്സിൽ അവളുടെ യഥാർത്ഥ സ്വത്വം മന്ത്രിക്കുന്നുണ്ടോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. അവളെ കാണാൻ പ്രേരിപ്പിക്കും. ഞാൻ എന്താണ് കാണുന്നത്. എല്ലാ രാത്രിയും അവളുടെ മുഖത്ത് തഴുകുന്ന പ്രകാശ കിരണങ്ങൾ പോലെ അവൾ ശരിക്കും ശോഭയുള്ളതും മനോഹരവുമാണെന്ന് അവൾ മനസ്സിലാക്കുന്ന ഒരു ദിവസം എപ്പോഴെങ്കിലും ഉണ്ടാകുമോ എന്നും ഞാൻ അത്ഭുതപ്പെടുന്നു എന്നാണ് താരം തന്റെ ചിത്രങ്ങൾക്ക് താഴെ അടിക്കുറിപ്പായി നൽകിയിട്ടുള്ളത്. മലയാളത്തിന് പുറമേ തെലുങ്കിലും പാടിയിട്ടുള്ള അഭയക്ക് നിരവധി ആരാധകരാണ് ഉള്ളത്. Story Highlights : Singer Abhaya Hiranmayi Looks Damn Stunning In Latest Photoshoot