നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ?? സംശയമുണ്ടെങ്കിൽ ഇങ്ങനെ പരിശോധിക്കാം..!! | Aadhar Card Details
Aadhar Card Details : ഇന്ത്യൻ പൗരന്മാരുടെ തിരിച്ചറിയൽ രേഖയുടെ വളരെ പ്രധാനപ്പെട്ട ഒരു തെളിവാണ് ആധാർ. നിലവിൽ എല്ലാ ഗവണ്മെന്റ് സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കി വരികയാണ്. മാത്രമല്ല, ആധാർ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന്, 12-അക്ക തിരിച്ചറിയൽ നമ്പറുമായി ഒരു രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ലിങ്ക് ചെയ്യേണ്ടതും പ്രധാനമാണ്. അതേസമയം, ആധാർ ഓൺലൈൻ സേവനങ്ങൾക്കായി UIDAI-യുടെ ഓൺലൈൻ പോർട്ടൽ ഉപയോഗിക്കാവുന്നതാണ്. ഇപ്പോഴിത, മികച്ച ട്രാക്ക് സൂക്ഷിക്കുന്നതിനായി, UIDAI
നിങ്ങൾക്ക് അവരുടെ ഓൺലൈൻ പോർട്ടലിൽ ഒരു ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു, അതിൽ കഴിഞ്ഞ 6 മാസത്തിനിടെ നിങ്ങളുടെ ആധാർ കാർഡ് എവിടെ, എത്ര തവണ ഉപയോഗിച്ചുവെന്ന് പരിശോധിക്കാം. ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി വഴി ഈ സൗകര്യം ലഭ്യമാണ്. ഇതിലൂടെ നിങ്ങളുടെ ആധാർ നമ്പർ നിങ്ങ ളുടെ അറിവില്ലാതെ മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം. ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി സേവനം UIDAI വെബ്സൈറ്റിൽ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. മുൻകാലങ്ങളിൽ ആധാർ കാർഡ് ഉടമ ആധാർ
കാർഡ് നമ്പർ ഉപയോഗിച്ച് നടത്തിയ പ്രവർത്തികളുടെ വിശദാംശങ്ങൾ കണ്ടെത്താൻ ഈ സൗകര്യം ഉപയോഗിക്കാം. ആധാർ കാർഡ് ഉടമയ്ക്ക് അവരുടെ വിശദാംശങ്ങൾ പരിശോധിക്കാൻ https://resident.uidai.gov.in/aadhaar-auth-history എന്നതിൽ ലോഗിൻ ചെയ്യാം. ഈ സേവനം ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നിർബന്ധ മാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഓൺലൈനിൽ ആധാർ ഓതന്റി ക്കേഷൻ പരിശോധിക്കുന്നത് എങ്ങനെയെന്ന് നമുക്കൊന്ന് നോക്കാം : ആദ്യം, ആധാർ ഓതന്റിക്കേഷൻ പേജ്
സന്ദർശിക്കുക. ശേഷം, ആധാർ നമ്പർ നൽകുക. പിന്നീട്, ചിത്രത്തിൽ നൽകിയിട്ടുള്ള സുരക്ഷാ കോഡ് നൽകുക. ശേഷം, ‘Generate OTP’ ക്ലിക്ക് ചെയ്യുക. തുടർന്ന്, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ OTP വരും. പിന്നീട്, വിവരങ്ങളുടെ കാലയളവും ഇടപാടുകളുടെ എണ്ണവും തിരഞ്ഞെടുക്കുക. ഏറ്റവും ഒടുവിൽ, OTP നൽകി ‘Submit’ ക്ലിക്ക് ചെയ്യുക. അതോടെ, തിരഞ്ഞെടുത്ത കാലയളവിൽ നടത്തിയ എല്ലാ ആധാർ ഓതന്റിക്കേഷൻ അഭ്യർത്ഥനകളുടെയും തീയതി, സമയം, തരം എന്നിവ കാണിക്കും. Aadhar Card Details..