ഒരു ട്രോപ്പിക്കൾ മോഡേൺ സ്ലോപ്പ് റൂഫുള്ള വീട്; മോഡേൺ സ്റ്റൈലിൽ പണി കഴിഞ്ഞ വീട് കണ്ടു നോക്കാം !! | A tropical modern slope roof home malayalam
A tropical modern slope roof home malayalam : ഇന്ന് പലരും ട്രെഡിഷണൽ വീട് കൂടാതെ മോഡേൺ വീടുകളാണ് കൂടുതലായി വെക്കാൻ ആഗ്രെഹിക്കുന്നത്. ഓരോ ഐഡിയകൾക്കും അതിന്റെതായ ഗുണങ്ങളാണ് ഉള്ളത്. ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഒരു വീട് വെക്കുമ്പോൾ എല്ലാ കാര്യങ്ങളും നമ്മൾ ശ്രെദ്ധിക്കേണ്ടതുണ്ട്. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ട്രോപിക്കൽ മോഡേൺ റൂഫുള്ള ഒരു കിടിലൻ വീടാണ്.
മേൽകുരയാണ് ഈ വീടിന്റെ പ്രധാന ആകർഷണം. വഴിയിലൂടെ കടന്നു പോകുന്നവർ ആരാണെങ്കിലും ഒന്ന് നോക്കി പോകുന്ന കിടിലൻ ഡിസൈനിൽ മേൽകുരയുള്ള വീട്. ഈ മേൽകുര മുഴുവൻ ഓടിലാണ് തീർത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ഭംഗി വേറെ തന്നെയാണ്. വീടിന്റെ പല ഭാഗങ്ങളിൽ വ്യത്യസ്തമായ പെയിന്റിംഗാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പെയിന്റിംഗ് വീടിന്റെ ഭംഗി വർധിപ്പിക്കാൻ സഹായിക്കുന്നു.

മോഡേൺ എന്ന് പറയുമ്പോൾ കൃത്യമാyi പറയുകയാണെങ്കിൽ അമേരിക്കൻ സ്റ്റൈലിലാണ് ചെയ്തിരിക്കുന്നത്. വിശാലമായ ഒരു കാർ പോർച്ച് വീടിന്റെ ഒരു ഭാഗത്ത് കാണാൻ സാധിക്കുന്നതാണ്. കാർ പോർച്ച് മാത്രമല്ല വിശാലമായ സിറ്റ്ഔട്ടും ഇവിടെ കാണാവുന്നതാണ്. പുറത്തും അകങ്ങളിലും ചെടികൾ വെച്ചു പിടിപ്പിച്ചതു കൊണ്ട് പച്ചപ്പിന്റെ ഭംഗി എടുത്തു കാണിക്കുന്നു. രണ്ട് ഫ്ലോറുകളായിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്.
ഗ്രൗണ്ട് ഫ്ലോറിലാണ് മിക്ക സൗകര്യങ്ങൾ ഉൾപ്പെടുത്തിട്ടുള്ളത്. ഫസ്റ്റ് ഫ്ലോറിൽ ഇരിക്കാനുള്ള സൗകര്യമാണ് നൽകിരിക്കുന്നത്. വീഡിയോയിലൂടെ വീടിന്റെ കൂടുതൽ കാര്യങ്ങൾ കാണുമ്പോൾ നിങ്ങൾക്കും മനസിലാകുന്നതാണ്. മനോഹരമായ കിടപ്പ് മുറികൾ, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, അടുക്കള, ടോയ്ലറ്റ് തുടങ്ങിയവ അടങ്ങിയ കിടിലൻ വീടാണ് ഇപ്പോൾ പരിചയപ്പെട്ടത്. കൂടുതൽ വിവരങ്ങൾ വീഡിയോയിലൂടെ കണ്ട് മനസ്സിലാക്കാം.
1) Carporch
2) Sitout
3) Living Hall
5) Dining Hall
6) Bedroom + Toilet
7) kitchen