970 സ്ക്വയർ ഫീറ്റിൽ 15 ലക്ഷം രൂപയ്ക്ക് നാല് സെന്റ് സ്ഥലത്ത് പണിത അതി മനോഹരമായ വീടിന്റെ ഉൾക്കാഴ്ചകൾ കണ്ടു നോക്കു !! | 970 sqft budget friendly home design

970 sqft budget friendly home design malayalam : നാല് സെന്റ് പ്ലോട്ടിൽ 15 ലക്ഷം രൂപയിൽ പണിത 970 ചതുരശ്ര അടിയിൽ മൂന്ന് കിടപ്പ് മുറികൾ അടങ്ങിയ ഒരു വീടാണ് പരിചയപ്പെടാൻ പോകുന്നത്. ചെറിയ സിറ്റ്ഔട്ട്‌, ലിവിങ് സ്പേസ്, ഡാനിങ് റൂം, മൂന്ന് മുറികൾ, അടുക്കള, കാർ പോർച്ച് തുടങ്ങിയവയാണ്. ഒരു കോമൺ ടോയ്‌ലെറ്റും, രണ്ട് അറ്റാച്ഡ് ബാത്രൂം എന്നിവയാണ് ഉള്ളത്.

ചെറിയ സിറ്റ്ഔട്ട്‌ കഴിഞ്ഞ് നേരെ എത്തി ചേരുന്നത് ലിവിങ് സ്പേസിലേക്കാണ്. എൽ ആകൃതിയിൽ ഇരിപ്പിടത്തിനായി സോഫ സജ്ജീകരിക്കാൻ സാധിക്കുന്നതാണ്. സോഫയുടെ തൊട്ട് നേരെ തന്നെ ടീവി യൂണിറ്റ് കൊടുക്കാൻ കഴിയുന്നതാണ്. രണ്ട് ഭാഗത്ത് ജനാലുകൾ നൽകി ക്രോസ്സ് വെന്റിലേഷൻ ചെയ്ത് ഒരുക്കിട്ടുണ്ട്. ആദ്യ ബെഡ്റൂം നോക്കുമ്പോൾ ബെഡ്, വാർഡ്രോബ് തുടങ്ങിയവയ്ക്കുള്ള അത്യാവശ്യം സ്ഥലം മുറിയിൽ തന്നെയുണ്ട്.

970 sqft budget friendly home design

രണ്ടാമത്തെ കിടപ്പ് മുറിക്കും ഏകദേശം ഒരേ സൗകര്യമാണ് ഉള്ളത്. ഈ രണ്ട് കിടപ്പ് മുറികൾക്കും അറ്റാച്ഡ് ബാത്രൂം ഉടമസ്ഥന്റെ നിർദേശ പ്രകാരം നൽകിട്ടുണ്ട്. മൂന്നാമത്തെ കിടപ്പ്മ മുറിയിലും ഏകദേശം ഒരേ സൗകര്യമാണ് ഉള്ളത്. ഡൈനിങ് ഹാളിൽ ആറ് മീറ്റർ ഡൈനിങ് മേശ ഇടാനുള്ള സ്ഥലം നൽകിരിക്കുന്നതായി കാണാം. തൊട്ട് അടുത്ത് തന്നെയാണ് വാഷ് ബേസ് യൂണിറ്റ് കൊടുത്തിരിക്കുന്നത്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അടുക്കളയിൽ ഒരു ഭാഗത്തായി സ്റ്റോവ്, സിങ്ക് സജ്ജീകരിക്കാൻ കഴിയും. അടുക്കളയിലും രണ്ട് ഭാഗങ്ങളായി ജനാലുകൾ കൊടുത്തിട്ടുണ്ട്. ചെറിയ കാർ പോർച്ച് വീടിന്റെ മുൻവശത്ത് ഒരു ഭാഗത്തായി നൽകിട്ടുണ്ട്. ചിലവ് ചുരുക്കാൻ മെറ്റൽ കൊണ്ടുള്ള കാർ പോർച്ചാണ് നിർമ്മിക്കുന്നത്. ഭാവിയിൽ കോൺക്രീറ്റ് ഉപയോഗിച്ച് മാറ്റാവുന്നതാണ്.

 • Total Area – 970 SFT
 • Cent – 4
 • Total budget – 15 Lakhs
 • 1) Car Porch
 • 2) Sitout
 • 3) Living Space
 • 4) Dining Hall
 • 5) Common Bathroom
 • 6) 3 Bedroom + Bathroom
 • 7) Kitchen
  You might also like