Whatsapp : 20 ദശലക്ഷത്തിലധികം WhatsApp അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു ; ഈ 8 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിനും പൂട്ട് വീഴും.. | 8 reasons to ban your WhatsApp Account

2021 ഒക്ടോബറിൽ ഇന്ത്യയിൽ 20 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതായി ഈ മാസം ആദ്യം WhatsApp അറിയിച്ചു. സേവന നിയമങ്ങൾ ലംഘിച്ചതിന്, ഇതിനകം 30.27 ദശലക്ഷത്തിലധികം ഇന്ത്യൻ ഉപയോക്താക്കളുടെ WhatsApp അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിലെ പുതിയ ഐടി നിയമങ്ങൾ, ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികളോട് WhatsApp എങ്ങനെ പ്രതികരിക്കുന്നു എന്ന് കാണിച്ച്, പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇതിന്റെ ഭാഗമായിയാണ് WhatsApp ഇപ്പോൾ ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.

whatsapp

മെറ്റാ ഉടമസ്ഥതയിലുള്ള സന്ദേശമയയ്‌ക്കൽ സേവനങ്ങളിൽ ഇന്ത്യയിൽ ഏറ്റവും വലിയ ഉപയോക്ത്യ അടിത്തറ ഉള്ളത് WhatsApp-നാണ്. കൂടാതെ രാജ്യത്തെ ഏറ്റവും ജനപ്രിയമായ സന്ദേശമയയ്‌ക്കൽ ആപ്പാണ് WhatsApp. എന്നാൽ, WhatsApp ഉപയോഗിച്ച് തെറ്റായ വിവരങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിച്ചതുമൂലം, കലാപങ്ങൾ ഉൾപ്പെടെ നിരവധി ക്രമസമാധാന പ്രശ്‌നങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. തെറ്റായ സന്ദേശങ്ങൾക്കെതിരെ ഉപയോക്താക്കൾക്കിടയിൽ റിപ്പോർട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും, തെറ്റായ വാർത്തകൾക്കും സ്പാം ആശയവിനിമയങ്ങൾക്കും വ്യക്തികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുമുള്ള നടപടികൾ ഈ പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

WhatsApp-ന്റെ “സേവന നിബന്ധനകൾ” ലംഘിച്ചാൽ, അക്കൗണ്ടുകൾ താൽക്കാലികമായി നിരോധിക്കുമെന്ന് കമ്പനി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. WhatsApp-ന്റെ “സേവന നിബന്ധനകൾ” അനുസരിച്ച്, ഈ എട്ട് പ്രവർത്തനങ്ങൾ നിങ്ങളുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെടുന്നതിന് ഇടയാക്കിയേക്കാം. നിർദ്ദിഷ്ട കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾക്കായി നിയമപാലകർക്ക് ഉപയോക്താക്കളുടെ ഡാറ്റയും WhatsApp നൽകിയേക്കാം.

  • ആൾമാറാട്ടം നടത്തി മറ്റൊരാളുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കുക

നിങ്ങൾ മറ്റൊരാളുടെ ഡീറ്റെയിൽസ് ഉപയോഗിച്ച് അക്കൗണ്ട് സൃഷ്‌ടിച്ചതായും ആൾമാറാട്ടം നടത്തിയതായും ആപ്പ് കണ്ടെത്തിയാൽ നിങ്ങളുടെ അക്കൗണ്ട് നിരോധിക്കപ്പെട്ടേക്കാം.

  • നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ഒരു വ്യക്തിക്ക് അനിയന്ത്രിതമായി സന്ദേശങ്ങൾ അയയ്ക്കുക

നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ഒരു വ്യക്തിക്ക് അയാളുടെ സമ്മതമില്ലാതെ ഒരുപാട് സന്ദേശങ്ങൾ അയച്ചാൽ, അല്ലെങ്കിൽ കോൾ ചെയ്താൽ, അയാൾ ചെയ്യുന്ന റിപ്പോർട്ടിംഗിന്റെ ഫലമായി WhatsApp നിങ്ങളുടെ അക്കൗണ്ട് നിരോധിച്ചേക്കാം

watzapp1
  • WhatsApp Delta, GBWhatsApp, WhatsApp Plus തുടങ്ങിയ തേർഡ് പാർട്ടി ആപ്പുകളുടെ ഉപയോഗം

നിങ്ങൾ WhatsApp Delta, GBWhatsApp, WhatsApp Plus തുടങ്ങിയ നിയമവിരുദ്ധമായ തേർഡ് പാർട്ടി WhatsApp ആപ്പുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, പ്രൈവസി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അത്തരം ആപ്പുകളിലൂടെ ആശയവിനിമയം നടത്താൻ WhatsApp തങ്ങളുടെ ഉപയോക്താക്കളെ അനുവദിക്കാത്തതിനാൽ ഇത് നിങ്ങളുടെ അക്കൗണ്ട് എന്നെന്നേക്കുമായി നിരോധിക്കപ്പെടുന്നതിലേക്ക് നയിച്ചേക്കാം.

  • ധാരാളം ഉപയോക്താക്കൾ നിങ്ങളെ ബ്ലോക്ക് ചെയ്യുക

നിരവധി ഉപയോക്താക്കൾ നിങ്ങളെ ആപ്പിൽ ബ്ലോക്ക് ചെയ്‌താൽ, നിങ്ങളുടെ അക്കൗണ്ട് സ്‌പാം സന്ദേശങ്ങളുടെയോ വ്യാജ വാർത്തകളുടെയോ ഉറവിടമായി WhatsApp കണക്കാക്കിയേക്കാം. ആ കാരണത്താൽ WhatsApp നിങ്ങളുടെ അക്കൗണ്ട് നിരോധിച്ചേക്കാം.

  • നിങ്ങളുടെ WhatsApp അക്കൗണ്ടിനെതിരെ നിരവധി ആളുകൾ റിപ്പോർട്ട് ചെയ്യുക

ധാരാളം ആളുകൾ നിങ്ങളുടെ അക്കൗണ്ടിനെതിരെ റിപ്പോർട്ടുചെയ്യുകയോ അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിനെതിരെ നിരവധി ആളുകൾ പരാതികൾ പറയുകയോ ചെയ്താൽ നിങ്ങളുടെ WhatsApp അക്കൗണ്ട് നിരോധിക്കപ്പെട്ടേക്കാം.

  • നിങ്ങൾ ഉപയോക്താക്കൾക്ക് മാൽവെയറോ ഫിഷിംഗ് ലിങ്കുകളോ അയയ്ക്കുകയാണെങ്കിൽ

നിങ്ങൾ Android ഫോണുകളിൽ നിന്ന് APK ഫയലുകളുടെ രൂപത്തിളുള്ള മാൽവെയർ അയക്കുകയോ ഉപയോക്താക്കൾക്ക് അപകടകരമായ ഫിഷിംഗ് ലിങ്കുകൾ കൈമാറുകയോ ചെയ്താൽ, WhatsApp നിങ്ങളുടെ അക്കൗണ്ട് നിരോധിച്ചേക്കാം.

16342943423934
  • വാട്ട്‌സ്ആപ്പിൽ പോൺ ക്ലിപ്പുകളോ ഭീഷണിയോ അപകീർത്തികരമായ സന്ദേശങ്ങളോ അയയ്ക്കുന്നത് അക്കൗണ്ട് നിരോധത്തിലേക്ക് നയിക്കും

നിങ്ങൾ മറ്റ് ഉപയോക്താക്കൾക്ക് നിയമവിരുദ്ധവും അശ്ലീലവും അപകീർത്തികരവും ഭീഷണിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും വിദ്വേഷം നിറഞ്ഞതുമായ സന്ദേശങ്ങൾ അയച്ചാൽ നിങ്ങളുടെ WhatsApp അക്കൗണ്ട് നിരോധിക്കും. വാട്‌സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പോൺ ക്ലിപ്പുകൾ ഷെയർ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

  • WhatsApp-ൽ അക്രമം പ്രോത്സാഹിപ്പിക്കുന്ന വ്യാജ സന്ദേശങ്ങളോ വീഡിയോകളോ അയക്കരുത്

നിങ്ങൾ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുകയോ കുട്ടികളെയോ മറ്റുള്ളവരെയോ അപായപ്പെടുത്തുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങളും വീഡിയോകളും WhatsApp-ൽ അയച്ചാൽ നിങ്ങളുടെ അക്കൗണ്ട് നിരോധിക്കപ്പെടും.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe